September 8, 2024

സ്റ്റെപ് അപ്പ് ക്യാംപയിൻ: ജില്ലാതല ഉദ്ഘാടനം നടത്തി

0
20231103 102150

 

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന സ്റ്റെപ് അപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി. കേരളത്തെ വൈജ്ഞാനിക സാമൂഹമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ അന്വേഷകർക്കയി നിർമ്മിച്ച ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോമിൽ ജില്ലയിലെ തൊഴിൽ അന്വേഷകരെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനുള്ള രജിസ്ട്രേഷൻ ക്യാംപയിൻ സ്റ്റെപ് അപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ തൊഴിൽ അന്വേഷകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്യാംപയിൻ നല്ല രീതിയിൽ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.എം.സലീന, ജില്ലാ പ്രോഗ്രാം മാനേജർ അപ്സന തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *