May 19, 2024

ജില്ലാ വ്യാപാരി കുടുംബസുരക്ഷ നിധി ധനസഹായം വിതരണം ചെയ്തു

0
Img 20231104 172445

 

 

കല്‍പ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റി ജില്ലയിലെ ചെറുകിട വ്യാപാര സമൂഹത്തിന്റെ സുരക്ഷയും കരുതലും ലക്ഷ്യമാക്കി നടപ്പാക്കിയ വ്യാപാരി കുടുംബസുരക്ഷ നിധി പദ്ധതിയുടെ ധനസഹായ വിതരണം ഉദ്ഘാടനം കെ.വി.വി. ഇ.എസ്. സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നടത്തി.വയനാട് ജില്ലയിലെ വ്യാപാരികളെ പരസ്പരം പങ്കാളിക ളാക്കി ഏകോപന സമിതി വയനാട് ജില്ല കമ്മറ്റിക്ക് കീഴില്‍ രൂപം കൊടുത്ത വയനാട് ഡിസ്ട്രിക് ട്രേഡേഴ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖനയാണ് പദ്ധതി ആനുകൂല്യങ്ങള്‍ വിതരണംചെയ്തത്.2023 സെപ്റ്റംബര്‍ മാസം 1 മുതല്‍ തുടക്കം കുറിച്ച ജില്ല വ്യാപാരി കുടുംബസുരക്ഷ നിധിയില്‍ അംഗമായിരിക്കെ മരണപ്പെട്ട തോമാട്ടുചാല്‍ യൂണിറ്റിലെ വുഡ് ടെക് ഫര്‍ണ്ണിച്ചര്‍ ഉടമ ആര്‍.ബിജുവിന്റെ നോമിനിയായ ഭാര്യ സിന്ദുമോളിനും , കബ്ലക്കാട് യൂണിറ്റിലെ സിറ്റി മെഡിക്കല്‍സ് ഉടമ സി.പി ഉണ്ണികൃഷ്ണന്റ നോമിനിയായ ഭാര്യ ശ്രീമതിക്കും കുടുംബ സുരക്ഷ നിധിപ്രകാരം 5 ലക്ഷം രൂപ വീതം യോഗത്തില്‍ വെച്ച് കൈമാറി. പദ്ധതിയില്‍ അംഗമായിരിക്കെ ഇടക്കാലത്ത് മരണപ്പെട്ട 6 കുടുബങ്ങള്‍ക്ക് സമാശ്വാസമായി 60,000 /- രൂപയും ധനസഹായമായും സുല്‍ത്താന്‍ ബത്തേരി എം. എല്‍. എ ഐ സി ബാലകൃഷ്ണനും സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയും വിതരണം നടത്തി. ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.കെ. വാസുദേവന്റെ അദ്ധ്യക്ഷതയില്‍ കൈനാട്ടി വ്യാപാര ഭവനില്‍ വെച്ച് നടന്ന ധനസഹായ വിതരണ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ് സ്വാഗതവും ട്രഷറര്‍ ഇ. ഹൈദ്രു നന്ദിയും പറഞ്ഞു. ജില്ലയിലെ 76 യൂണിറ്റുകളിലെ ഭാരവാഹികള്‍,ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, വനിത,യൂത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ജില്ല വൈസ് പ്രസിഡന്റ് മാരായ കെ. ഉസ്മാന്‍, ടി. എം. മാത്യു, കെ. ടി. ഇസ്മായില്‍, ,കമ്പ അബ്ദുള്ള ഹാജി, ഡോ. മാത്യു തോമസ്, നൗഷാദ് കാക്കവയല്‍,പി.വി. മഹേഷ്, എം. വി. സുരേന്ദ്രന്‍, ജില്ല സെക്രട്ടറിമാരായ സി. രവിന്ദ്രന്‍ , സി. വി. വര്‍ഗ്ഗീസ്, ജോജിന്‍ ടി ജോയ്,അഷറഫ് കൊട്ടാരം, പി. എം. സുധാകരന്‍, പി. വൈ. മത്തായി, അഷറഫ് ലാന്‍ഡ് മാര്‍ക്ക്, സി അബ്ദുള്‍ ഖാദര്‍, സാബു എബ്രാഹം, ശ്രീജശിവദാസ്,ഷിബി മാനന്തവാടി, സംഷാദ് ബത്തേരി , സന്തോഷ് എക്‌സല്‍, സിജിത്ത് , സൗദ, കെ.കെ. അമ്മത്, പ്രിമേഷ് , നിസാര്‍ , കല്‍പ്പറ്റ HDFC ബേങ്ക് അധികൃതര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *