വളളിയൂർക്കാവിലെ ആഴ്ചചന്ത കെട്ടിടം; എന്തിനാണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കില്ലേ ….? -ബി.ജെ.പി
മാനന്തവാടി : മാനന്തവാടി വള്ളിയൂർക്കാവ് മൈതാനത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ആഴ്ച ചന്ത കെട്ടിടം സത്യത്തിൽ എന്തിനാണ് നിർമ്മിച്ചത്, അതിൻ്റെ ആവശ്യകത അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന് ബി.ജെ.പി.
മാനന്തവാടി എം എൽ എയോ ദേവസ്വം ബോർഡോ ഇത് വ്യക്തമാക്കണം. നിലവിൽ ഇതിൻ്റെ ഉദ്ദേശലക്ഷ്യം എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായിട്ടില്ല. മദ്യപാന്മാരുടേയും, അഴിഞ്ഞാട്ടക്കാരുടേയും സങ്കേതമായി ഇത് മാറിയെന്നും ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മഹേഷ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ് കട്ടക്കളം, ശ്രീജിത്ത് കണിയാരം, സുമ രാമൻ, സുനിൽ വളളിയൂർക്കാവ് എന്നിവർ സംസാരിച്ചു.
Leave a Reply