May 20, 2024

വയനാട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 2023 : ഉദ്ഘാടനം ചെയ്തു

0
Img 20231105 130838

പുൽപ്പള്ളി :മുപ്പത്തിമൂന്നാമത് വയനാട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡോ അസോസിയേഷന്‍ പ്രസിഡണ്ട് റെന്‍ഷി ഷിബു കുറുമ്പേമഠത്തിന്റെ അധ്യക്ഷതയില്‍ വയനാട് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു.

ഒളിംപിക്സ് അസോസിയേഷന്‍ സെക്രട്ടറി സലിം കടവന്‍ മുഖ്യപ്രഭാഷണം  നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത അസോസിയേഷനില്‍ മെമ്പര്‍മാരായ വയനാട് ജില്ലയിലെ വിവിധ സ്റ്റൈലുകളിലുള്ള കരാട്ടെ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് നാന്നൂറില്‍പ്പരം കായികതാരങ്ങള്‍ രണ്ട്‌ ദിവസങ്ങളിലായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഈ മത്സരത്തില്‍ വിജയികളാകുന്ന താരങ്ങള്‍ക്ക് ഡിസംബര്‍ മാസത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം.

സമ്മേളനത്തില്‍ ക്യോഷി രൂപേഷ് പണിക്കര്‍,ക്യോഷി പി.ആര്‍.ചന്ദ്രന്‍,റെന്‍ഷി സജി.പി.പി,സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി അഭിലാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തിന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ക്യോഷി പി.വി.സുരേഷ് സ്വാഗതവും സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി റെന്‍ഷി ഷിജു മാത്യു നന്ദി പറഞ്ഞു .ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 5ന് വൈകുന്നേരം സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *