വെണ്ണിയോട് പുഴയിൽ ചാടി ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ മൃതദേഹം അതെ പുഴയിൽ നിന്ന് കണ്ടെത്തി
വെണ്ണിയോട് : വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവം ഭർത്താവ് ഓംപ്രകാശിന്റെ മൃതദ്ദേഹവും വെണ്ണിയോട് പുഴയിൽ നിന്ന് കണ്ടെത്തി . കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകളും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു.ഇന്ന് രാവിലെ ഓം പ്രകാശിന്റെ സ്കൂട്ടറും കീടനാശിനി കുപ്പിയും പുഴയോരത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നി നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Leave a Reply