May 19, 2024

അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പച്ചക്കറി കൃഷി പരിപോഷണ പദ്ധതി തുടങ്ങി

0
20231106 174055

 

അമ്പലയൽ. വയനാട് കൃഷി വിജ്ഞാന കേന്ദ്രവും, ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച്, സെൻ്റർ ഫോർ എക്സലൻസും സംയുക്തമായി നടപ്പിലാക്കുന്ന പച്ചക്കറി കൃഷി പരിപോഷണ പരിപാടി അമ്പലവയൽ, കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് ആരംഭിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ റിസർച്ച് നടപ്പിലാക്കുന്ന ട്രൈബൽ സബ് പ്ലാൻ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഹഫ്‌സത് സി.കെ ,പദ്ധതി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം, സീനിയർ സയൻ്റിസ്റ്റ് & ഹെഡ് ഡോ. സഫിയ എൻ.ഇ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ചിൽ നിന്നുള്ള ശാസ്ത്രജ്ഞരായ ഡോ. ഡീ.കലൈവന്നൻ, ഡോ. ജീ. സെൽവകുമർ, ഡോ.രഞ്ജിത്ത്, കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നുള്ള ശാസ്ത്രജ്ഞരായ  അഷിത എം.ആർ, ഡോ. ദീപ റാണി സി.വി എന്നിവർ സംശയനിവാരണം നടത്തി. കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻ്റ് പ്രൊഫസർ, ഡോ അരുൾ അരസൻ ജീ.സ് പദ്ധതിക്ക് നന്ദി അർപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *