May 19, 2024

സിവില്‍ സര്‍വ്വീസിന്റെ സംരക്ഷണം നാടിന്റെ സാമൂഹിക മുന്നേറ്റത്തിന് അനിവാര്യം;ജോയിന്റ് കൗണ്‍സില്‍

0
20231106 190929

 

 

കൽപ്പറ്റ : രാജ്യത്തിന്റെ സാമൂഹിക മുന്നേറ്റത്തെ തകര്‍ക്കുന്ന നിലയിലേക്കാണ് കേന്ദ്ര ഭരണകൂടത്തിന്റെ നയങ്ങള്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് ജോയിന്റ് കൗണ്‍സില്‍ .കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മാത്രം 35 ലക്ഷത്തോളം തസ്തികളാണ് വിവിധ സംസ്ഥാനങ്ങളിലായി നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്.രാജ്യത്തിന്റെ ബഹുസ്വരതയും

മതേതരത്വവും അപകടപ്പെടുത്തുന്ന നിലയിലേക്കാണ് രാജ്യ ഭരണത്തിന്റെ ഓരോ നയങ്ങളുമെന്ന് ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു .

 

മതേതര പുരോഗമന ബദല്‍ മുന്നോട്ട് വയ്ക്കുന്ന കേരളത്തെ സാമ്പത്തീകമായി തകര്‍ക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ വലിയ പ്രതിരോധ നിര പടുത്തുയര്‍ത്തേണ്ടത് അനിവാര്യമാണ്.

 

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരായ പോരാട്ടത്തിന് കരുത്ത്  പകരുന്നതാണ് ജോയിന്റ് കൗണ്‍സില്‍ സമ്പാദിച്ച സുപ്രീം കോടതി വിധി.അടിയന്തിരമായി ഈ പദ്ധതി പിന്‍വലിക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തയ്യാറാകണം.

 

ജോയിന്റ് കൗണ്‍സില്‍ സിവില്‍ സര്‍വ്വീസ് സംരക്ഷണ യാത്രയുടെ വയനാട് ജില്ലാ തല ഉദ്ഘാടനം മീനങ്ങാടി പഞ്ചായത്ത് സ്വതന്ത്ര മൈതാനി ഹാളില്‍ വച്ച്

സി.പി.ഐ ജില്ലാ അസി.സെക്ര.സ.വി.എം ജോയി ഉദ്ഘാടനം ചെയ്തു.സി.പി.ഐ ബത്തേരി മണ്ഡലം സെക്രട്ടറി സജി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ പ്രസിഡന്റ് എം.പി ജയപ്രകാശ് സ്വാഗതം ആശംസിച്ചു. ജാഥാ ക്യാപ്ടന്‍മാരായ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജന.സെക്രട്ടറി സ.ജയശ്ചന്ദ്രന്‍ കല്ലിംഗല്‍,ചെയര്‍മാന്‍ കെ.ഷാനവാസ് ഘാന്‍ എന്നിവര്‍ സ്വീകരണത്തിന്   നന്ദി പറഞ്ഞു.

സമാപന സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു.സി.പി.ഐ ജില്ലാ എക്‌സി.അംഗം സി.എം സുധീഷ് അദ്ധ്യക്ഷത വഹിച്ചു.എ.പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി.ആര്‍ ബിനില്‍ കുമാര്‍ സ്വാഗതം ആശംസിച്ചു.

ജാഥാംഗങ്ങളായ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിമാരായ പി.എസ് സന്തോഷ് കുമാര്‍,കെ.മുകുന്ദന്‍ ,വൈസ് ചെയര്‍മന്‍മാരായ എം.എസ് സുഗൈതകുമാരി,വി.സി ജയപ്രകാശ്,നരേഷ് കുമാര്‍ കുന്നിയൂര്‍,എം.എം നജീം, എസ്.പി സുമോദ്,ഹരിദാസ് ഇറവങ്കര,വി.വി ഹാപ്പി,എന്‍.കൃഷ്ണകുമാര്‍

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി റ്റി.ആര്‍ ബിനില്‍ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *