May 19, 2024

എലസ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികൾക്ക്  വേതനമോ  ആനുകൂല്യങ്ങളോ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
20231106 191924

 

കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് അഞ്ചുമാസമായി ജോലി ചെയ്തിട്ടും വേതനമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 2013 ല്‍ നിലവിലെ മാനേജ്‌മെന്റ് വന്നതിനുശേഷം പി എഫ് സ്ഥിരമായി പിടിച്ചിരുന്നുവെങ്കിലും വിഹിതം അടയ്ക്കാത്തതിനാല്‍ പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല.രണ്ടുവര്‍ഷമായി ബോണസോ സെറ്റില്‍മെന്റ് വേതനമോ നല്‍കിയിട്ടില്ല. ലേബര്‍ ഓഫീസറും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുമായി പലതവണ ചര്‍ച്ച നടത്തുകയും പ്രശ്‌നപരിഹാരങ്ങള്‍ക്കായി എഗ്രിമെന്റ് ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നാളിതുവരെയായി വിഷയത്തില്‍ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. സര്‍ക്കാരും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നവംബര്‍ 15ന് കല്‍പ്പറ്റയില്‍ നാഷണല്‍ ഹൈവേ ഉപരോധിക്കുമെന്നും നവംബര്‍ മുപ്പതാം തീയതി മുതല്‍ എസ്റ്റേറ്റ് കൈവശപ്പെടുത്തി ചപ്പു നുള്ളി വില്പന നടത്താനും തൊഴിലാളികള്‍ നിര്‍ബന്ധിതരാകുമെന്നും മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. എന്‍ വേണുഗോപാല്‍ അധ്യക്ഷനായിരുന്നു.വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ വി ഹാരിസ്,യു കരുണന്‍, എന്‍ ഒ ദേവസ്സി, സി എച്ച് മമ്മി, കെ കെ രാജേന്ദ്രന്‍, കെ ടി.ബാലകൃഷ്ണന്‍,കെ സെയ്തലവി എന്നിവര്‍ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *