May 20, 2024

കേരള സര്‍ക്കാരിന്റെ കൊള്ള കെ.എസ്.ഇ.ബി യിലും

0
Img 20231106 192446

 

കല്‍പ്പറ്റ: വിലക്കയറ്റം മൂലം പൊറുതിമുട്ടിയിരിക്കുന്ന സാധാരണക്കാര്‍ക്ക് വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് ഇരുട്ടടിയായിരിക്കുകയാണ്. ഒരു യൂണിറ്റ് വൈദ്യുതിക്ക് 20 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഫിക്‌സഡ് ചാര്‍ജ്ജ് 10 രൂപ മുതല്‍ 40 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. നിരക്ക് വര്ദ്ധിപ്പിക്കുന്നതിലൂടെ സര്‍ക്കാരും ബോര്‍ഡും കൊള്ളലാഭം കൊയ്യുകയാണ്. കഴിഞ്ഞ വര്‍ഷം വൈദ്യുതി ബോര്‍ഡില്‍ നടത്തിയ ധൂര്‍ത്തും അഴിമതിയുമാണ് ഇപ്പോള്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കിയത്. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് കല്‍പ്പറ്റ-വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ സംയുകത ആഭിമുഖ്യത്തില്‍ കെ.എസ്.ഇ.ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈത്തിരി ബ്ലോക്ക് പ്രസിഡണ്ട് പോള്‍സണ്‍ കൂവക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. ആലി, ടി.ജെ. ഐസക്ക്, വി.എ. മജീദ്, ഒ.വി. അപ്പച്ചന്‍, എം.എ. ജോസഫ്, നജീബ് കരണി, പി. ശോഭനാകുമാരി, പി.കെ. അബ്ദുറഹിമാന്‍, ജി. വിജയമ്മ, ബിനു തോമസ്, സി. ജയപ്രസാദ്, മാണി ഫ്രാന്‍സിസ്, ജോയ് തൊട്ടിത്തറ, സി. സുരേഷ് ബാബു, സി.സി. തങ്കച്ചന്‍, ഒ.വി. റോയ്, പി.കെ. വര്‍ഗ്ഗീസ്, എം.വി. രാജന്‍, എബിന്‍ മുട്ടപ്പള്ളി, എ.എ. വര്‍ഗ്ഗീസ്, ഗിരീഷ് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *