May 20, 2024

പഴശ്ശി സ്മൃതി ദിനം സമുചിതമായി ആചരിക്കും : പൈതൃക സംരക്ഷണ കർമ്മ സമിതി

0

 

കൽപ്പറ്റ : ഭാരതത്തിൽ ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ ആദ്യ സ്വാതന്ത്ര്യ സമരത്തിൻ്റെ പടഹധ്വനി മുഴക്കിയ വീരപഴശ്ശിരാജയുടെ സ്മൃതി ദിനം നവംബർ 30ന് ഉചിതമായി ആചരിക്കുവാൻ വയനാട് പൈതൃക സംരക്ഷണ കർമ്മസമിതി തീരുമാനിച്ചു. പഴശ്ശിരാജാവിൻ്റെ നേതൃത്വത്തിൽ നടത്തിയ സന്ധിയില്ലാ സമരം യുദ്ധസമാനവും തദ്ദേശീയരുടെ ആത്മവീര്യം ഉണർത്തുന്നതുമായിരുന്നു വെന്ന്  പൈതൃകസംരക്ഷണ കർമ്മ സമിതി വൈസ് പ്രസിഡണ്ട് കെ.സി. പൈതൽ യോഗത്തിൽ അധ്യക്ഷതവഹിച്ച് കൊണ്ട് പറഞ്ഞു.ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരെ ആദ്യ പോരാട്ടം നടത്തിയ പഴശ്ശിരാജാവിനെ ചരിത്രത്താളുകളിൽ നിന്നും നീക്കം ചെയ്യുവാനാണ് മാറിമാറി ഭരിച്ച സർക്കാറുകൾ  എന്നും ശ്രമിച്ചിട്ടുള്ളത്.  സ്വാതന്ത്ര്യ സമരത്തിലെ വിസ്മരിച്ച് കൊണ്ട് ഒരു കുടുംബത്തിന്ന് വേണ്ടി വാഴ്ത്ത് പാട്ടുമായി നടക്കുകയാണിവർ.പുതു തലമുറയെ ഭാരതത്തിൽ നിന്നും അന്യം നിർത്തുവാനുള്ള ഗൂഢാലോചനയാണ് ഇവർ ഇപ്പോഴും നടത്തുന്നത്.

യഥാർത്ഥ ദേശീയ ബിംബങ്ങളെ ഉയർത്തിക്കാട്ടുന്നതിനുള്ള തായിരിക്കണം സ്മൃതിദിനങ്ങൾ.സംയോജകൻ എം.രജീഷ് മാസ്റ്റർ സുരേന്ദ്രൻ മാസ്റ്റർ എൻ.സി.പ്രശാന്ത്   പ്രദീപ് പാറക്കൽ പുനത്തിൽ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *