ഏറ്റുമുട്ടലിനോടുവിൽ പിടികൂടിയ മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി
മാനന്തവാടി : പേര്യയിൽ നിന്നുംഏറ്റുമുട്ടലിനോടുവിൽ പിടികൂടിയ മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കി. ചന്ദ്രു , ഉണ്ണിമായ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കുമ്പോൾ മാവോയിസ്റ്റുകൾ മുദ്രാവാക്യം മുഴക്കി.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം.സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണ സാധനം വാങ്ങാനും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുമായി പേര്യ ചപ്പാരം കോളനിയിലെ താമസക്കാരനായ അനീഷിന്റെ വീട്ടിൽ എത്തിയത്. തുടർന്ന് ഭക്ഷണം കഴിച്ച ശേഷം ചാര്‍ജിലിട്ട മൊബൈല്‍ ഫോണുമായി ഇറങ്ങാന്‍ ശ്രമിക്കുന്നതി നിടയിലാണ് പോലീസ് വീടുവളഞ്ഞത്. തുടര്‍ന്ന് കീഴടങ്ങാനുള്ള പോലീസ് നിര്‍ദേശം മാവോവാദികള്‍ ചെവികൊള്ളാതിരുന്നത് വെടിവെപ്പില്‍ കലാശിക്കുകയും ഇവരെ പിടികൂടുകയും ചെയ്തത്.
Leave a Reply