May 20, 2024

ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20231109 Wa0115

കൽപ്പറ്റ : പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിഭാഗം നാഷണൽ സർവീസ് സ്കീമും തദ്ദേശസ്വയംഭരണ വകുപ്പ് അമൃത് മിഷൻ പദ്ധതിയും സംയുക്തമായി ജലം ജീവിതം പദ്ധതി സംഘടിപ്പിച്ചു. സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്കരണം എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന പദ്ധതിയാണ് ജലം ജീവിതം.

ജി.വി.എച്ച്.എസ്. എസ്. കൽപ്പറ്റ എൻ.എസ്.എസ്. യൂണിറ്റ് പദ്ധതി നിർവഹണത്തിനായി ഏറ്റെടുത്ത ജി.എൽ.പി.എസ്. എസ്. കൽപ്പറ്റയിൽ പി.ടി.എ. പ്രസിഡന്റ് സി. ജയരാജൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണ സന്ദേശങ്ങളടങ്ങിയ സ്കെയിലുകൾ, ക്യാൻവാസ്, മെസേജ് മിറർ എന്നിവ ഏറ്റുവാങ്ങി എച്ച്. എം. ഇന്ദു ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തെരുവുനാടകവും, റാലിയും വാളണ്ടിയേഴ്സ് നടത്തി. ജി.വി.എച്ച്എസ്. എസ്. കൽപ്പറ്റ പി.ടി.എ. പ്രസിഡന്റ് എം. രഞ്ജിത്തിന്റെ അദ്ധ്വക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി സ്വാഗതവും പ്രിൻസിപ്പാൾ സിന്ധു ഡി.കെ. നന്ദിയും പറഞ്ഞു. നിമിഷ കെ.കെ., കൃഷ്ണപ്രിയ എം.പി. വാളണ്ടിയർ ലീഡർ ഗാരി നന്ദ എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *