മാനിവയല്‍ മാര്‍ ഗ്രിഗോറിയോസ് കുരിശുപള്ളിയില്‍ ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 11, 12 തിയ്യതികളിൽ
കല്‍പ്പറ്റ: മേപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ മാനിവയല്‍ മാര്‍ ഗ്രിഗോറിയോസ് കുരിശുപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 121-മത് ഓര്‍മ്മപെരുന്നാള്‍ നവംബര്‍ 11, 12 തീയതികളിലായി ആഘോഷിക്കുന്നു.പതിനൊന്നാം തീയതി വൈകിട്ട് 4: 30 ന് മാനിവയല്‍ കുരിശുപള്ളിയില്‍ കൊടി ഉയര്‍ത്തല്‍, എഴുത്തിനിരത്ത്തുടര്‍ന്ന് 5 30 ന് കാപ്പം കൊല്ലി കുരിശിങ്കല്‍ ധൂപ പ്രാര്‍ത്ഥന മാന്യവയല്‍ കുരിശിങ്കലേക്ക് പദയാത്ര 6 30 ന് സന്ധ്യാ നമസ്‌കാരം ,പരിശുദ്ധ പരുമല തിരുമേനിയോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാന പ്രസംഗം -റവ.ഫാദര്‍ ജോബി വര്‍ഗീസ് മാമ്പള്ളി ,തുടര്‍ച്ച് നേര്‍ച്ച സദ്യ, പന്ത്രണ്ടാം തീയതി ഞായറാഴ്ച രാവിലെ 7:30 മണിക്ക് പ്രഭാത നമസ്‌കാരം എട്ടര മണിക്ക് വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷണം തുടര്‍ന്ന് നേര്‍ച്ചസദ്യ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാദര്‍ ഗീവര്‍ഗീസ് ജിന്‍സ് നെടിയവിള, ട്രസ്റ്റ് മാത്യു മാപ്പനാലില്‍, സെക്രട്ടറി പി ജെ ജോര്‍ജ് ,ആത്മീയ പ്രസ്ഥാന ഭാരവാഹികള്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതാണ്
Leave a Reply