പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ ഇ. ഡി കണ്ടുകിട്ടി
പുൽപ്പള്ളി : സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അടക്കം മുൻ ബാങ്ക് ഭാരവാഹികൾ ആയിരുന്നവരുടെ സ്വത്ത് ഇ ഡി അന്വേഷണസംഘം കണ്ടുകെട്ടി : 4.34 കോടി രൂപ മൂല്യം വരുന്നതാണ് സ്വത്തുക്കൾ എന്ന് ഇ.ഡി മാധ്യമങ്ങളെ അറിയിച്ചു.
കെ.കെഅബ്രഹാമിന് പുറമേ സെക്രട്ടറിയായിരുന്ന രമാദേവി,ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്ന ചിലരുടെയും ഇടനിലകാരനായി പ്രവർത്തിച്ച സജീവൻ കൊല്ലപള്ളി എന്നിവരുടെ കൂടി സ്വത്ത് വകകൾ കൂടി ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കെ കെ അബ്രഹാമിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്. . കോഴിക്കോട്ടെ ആസ്ഥാനത്ത് എത്തിച്ചു ചോദ്യം ചെയ്തശേഷം ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം ആയിരുന്നു കെകെ അബ്രഹാം .കസ്റ്റഡിയിൽ കഴിഞ്ഞത് . നവംബർ പത്തിന് കെ കെ അബ്രഹാമിനെ പി എം എൽ എ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് നീട്ടുകയായിരുന്നു.കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും . യുഡിഎഫ് നിയന്ത്രണത്തിലുള്ള പുൽപ്പള്ളി സഹകരണ ബാങ്കിൽ എട്ടരക്കോടി രൂപയുടെക്രമക്കേട് നടന്നെന്നാണ് കേസ്.ഈ കേസിൽ പോലീസ് നേരത്തെ കെ കെ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയെയും അറസ്റ്റ് ചെയ്തിരുന്നു ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.തട്ടിപ്പിൽ 10 പേർക്കെതിരെ തലശ്ശേരി വിജിലൻസ് കോടതിയിൽ കേസുണ്ട് തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവലയിലെ രാജേന്ദ്രൻ എന്ന കർഷകൻ കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതും നിയമനടപടികൾ ആരംഭിച്ചതും .പോലീസ് അറസ്റ്റ് ചെയ്തതോടെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം കെ കെ അബ്രഹാം രാജി വെച്ചിരുന്നു.





Leave a Reply