May 20, 2024

ലോക പ്രമേഹദിനം : മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസുംസംഘടിപ്പിച്ചു 

0
Img 20231114 195437

മാനന്തവാടി : ലോക പ്രമേഹം ദിനചാരണത്തിന്റെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വയനാട് ജില്ലാ ആയുഷ്മാൻഭവ യുണിറ്റും മാനന്തവാടി അഗ്നിരക്ഷാസേന കാര്യാലയവും സംയുക്തമായി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും പ്രമേഹ രോഗ നിർണായവും ബി എം ഐ നിർണയവും യോഗ പരിശീലനവും വള്ളിയുർക്കാവ് അന്നപൂർണശ്വരി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങിൽ പി .കെ സുധീഷ്( യോഗ ട്രൈനർ NAM) സ്വാഗതം പറഞ്ഞു. വിശ്വാസ് പി. വി(S.T.O ഫയർ & റെസ്കയു മാനന്തവാടി) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു.ജുനൈദ് കൈപ്പാണി( ചെയർമാൻ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി വയനാട് ജില്ലാ പഞ്ചായത്ത്‌) ഉൽഘാടനം നിർവഹിച്ചു. ആയുഷ്മാൻ ഭവ ജില്ലാ കൺവീനർ ഡോ. പ്രവീൺകുമാർ. ഇ. ആർ. വിഷയാവതരണവും ഹൈപോഗ്ലൈസീമിയ ട്രെയിനിങ്ങും നടത്തി.ഡോ.ഹുസ്ന ബാനു(NAM മെഡിക്കൽ ഓഫീസർ) ,ഡോ. ആദർശ് വിജയൻ( നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ) എന്നിവർ ബോധവൽകരണ ക്ലാസുകൾ നടത്തി.ഡോ. നിഹല( മെഡിക്കൽ ഓഫീസർ GHD കണിയാമ്പറ്റ)യുടെ നേതൃത്വത്തിൽ മെഡിക്കൽക്യാമ്പ് നടത്തി. സുധീഷ് പി. കെ( യോഗ ട്രൈനർ NAM)യുടെ നേതൃത്വത്തിൽ യോഗപരിശീലനം നടത്തി.  ജോസഫ്(സീനിയർ ഫയർ & റെസ്കയു ഓഫീസർ) നന്ദി പറഞ്ഞു.ക്യാമ്പിൽ 122 ഓളം പേർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *