എസ്. വി. എസ് പനമരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.
പനമരം: ആം ആദ്മി പാർട്ടിയുടെ തൊഴിലാളി സംഘടനയായ എസ്. വി.എസ് (ശ്രമിക് വികാസ് സംഘടൻ) പനമരം പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. മത്തായി ഇ. എൽ (പ്രസിഡൻ്റ്), ഷാജി എൻ. കെ (സെക്രട്ടറി), ദേവസ്യ കെ പി (ട്രഷറർ), ദിനേശ് കൃഷ്ണൻ (ജോ. സെക്രട്ടറി), അജിൻ തോമസ് (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
എസ്. വി.എസ് സംസ്ഥാന പ്രസിഡൻ്റ് ശശി കുമാർ പാലകളം ഉദ്ഘാടനം ചെയ്ത യോഗം ആം ആദ്മി പാർട്ടി വയനാട് ജില്ല പ്രസിഡൻ്റ് അജി കൊളോണിയ അധ്യക്ഷത വഹിച്ചു.
ജില്ലാ,മണ്ഡലം,പഞ്ചായത്ത് ഭാരവാഹികൾ ആയ ഡോ സുരേഷ്, മനു മത്തായി, ബാബു തച്ചറോത്, ഗഫൂർ കോട്ടത്തറ, അഡ്വ അറുമുഖൻ, കൃഷ്ണൻകുട്ടി, ബേബി തയ്യിൽ, ജേക്കപ് കുമ്പലേരി, പോൾസൺ,ജനാർദ്ദനൻ, അജി എബ്രഹാം എന്നിവർ സംസാരിച്ചു.
Leave a Reply