May 20, 2024

ക്ഷീരകർഷകർക്ക് സർക്കാർ നൽകിയിരുന്ന സബ്‌സിഡികൾ പുനഃസ്ഥാപിക്കുക

0
Img 20231116 200959

 

കൽപ്പറ്റ :- സർക്കാർ നൽകിയിരുന്ന ക്ഷീരകർഷകർക്കുള്ള സബ്‌സിഡികൾ (കാലിത്തീറ്റ, പച്ചപുൽ, ചോളം, സൈലേക്ക്, കാലി ഇൻഷൂറൻസ്) എന്നിവ പുനഃസ്ഥാപിക്കണമെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) വയനാട് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ക്ഷീര കർഷകർക്ക് 4% പലിശ നിരക്കിൽ ലോൺ അനുവദിക്കുക, മഹാത്മാ ദേശീയ തൊഴിൽ ദിന പ്രവൃത്തിയിൽ ക്ഷീര കർഷകർക്ക് 100 തൊഴിൽ ദിനം അനുവദിക്കുക, 60 വയസ്സ് കഴിഞ്ഞ ക്ഷീര കർഷകര്‍ക്ക് പെൻഷൻ അതാത് മാസം നൽകുകയും മുഴുവൻ ക്ഷീര കർഷകരെ ഉൾപ്പെടുത്തുകയും ചെയ്യുക, അന്യം നിന്ന് പോകുന്ന ക്ഷീര മേഖലയെ സംരക്ഷിക്കുന്നതിനാവശ്യമായി ഒരു ലിറ്റർ പാലിന് 4 രൂപ സർക്കാർ സബ്‌സിഡിയും 45 രൂപ മിനിമം വിലയും നൽകുക, തുടങ്ങിയ ക്ഷീര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കളക്ടറേറ്റ് മാർച്ച് നടത്തുവാനും നവംബർ 26, 27 തിയ്യതികളിൽ കൽപ്പറ്റയിൽ നടത്തുന്ന ഐ.എൻ.ടി.യു.സി. ജില്ലാ കൺവെൻഷൻ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

ജില്ലാ പ്രസിഡണ്ട് എം.ഒ. ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡണ്ട് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഷാân ചേനപ്പാടി സ്വാഗതം പറഞ്ഞു. ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ, ഒ.വി. അപ്പച്ചൻ, വി.എ. മജീദ്, എം.എം. ജോസ്, ബേബി തുരുത്തിയിൽ, സജി ഇ.വി, റോയ് ആടുകാലി, മാത്യു പോൾ, മറിയക്കുട്ടി ഫ്രാൻസിസ്, സജീവൻ മടക്കിമല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *