ചലോ ഇന്ത്യ’ ഫ്ലാഗ് ഓഫ് ചെയ്തു
തരുവണ: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷൻ പരിധിയിലെ സഞ്ചാര പ്രിയരെ പ്രോത്സാഹിപ്പിക്കുന്ന ‘ചലോ ഇന്ത്യ’ പരിപാടിയുടെ ഭാഗമായുള്ള ആദ്യ സംഘം കാശ്‍മീരിലേക്ക് പുറപ്പെട്ടു.
തരുവണ ടൗണിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു.
കെ.സി.കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.യാസിർ ഇ. കെ,റിയാസ് എ. പി,ജാബിർ ടി.കെ,അർഷാദ് സി.കെ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് യാത്രികർ.
സ്വന്തമായി വാഹനം ക്രമീകരിച്ചുകൊണ്ട് റോഡ് മാർഗം കശ്മീരിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നവർക്ക് വേണ്ട ഗൈഡൻസും സാങ്കേതിക സഹായവും സ്നേഹോപഹാരവുമടങ്ങുന്ന യാത്രയെ പ്രോത്സാഹിപ്പിക്കുന്ന വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള ഡിവിഷൻ പരിധിയിലെ സഞ്ചാരികൾക്കുള്ള പിന്തുണാ ക്യാമ്പയിനാണ് ‘ചലോ ഇന്ത്യ’യാത്ര ചെയ്യുക എന്നാൽ മനോഹരമായി ജീവിക്കുക എന്നാണ്’
ഇബ്നു ബാത്തൂതയുടെ ഈ സന്ദേശം പൊതുജനങ്ങൾക്ക് കൈമാറുക എന്നതാണ് ‘ചലോ ഇന്ത്യ’യിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ സംസ്കാരവും പൈതൃകവും അറിഞ്ഞൊരു യാത്ര ഓരോ പൗരനും നടത്തേണ്ടതിന്റെ പ്രാധാന്യത്തെയും ആവശ്യകതയേയും കുറിച്ച് ബോധവത്കരണം നടത്തുക,യാത്രയ്ക്ക് ആളുകളെ പ്രചോദിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ചലോ ഇന്ത്യ ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
Leave a Reply