ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹാരം തേടാനും ക്യാമ്പ് സംഘടിപ്പിക്കും; അഡ്വ. പി. കുഞ്ഞായിഷ;അദാലത്തിൽ 6 പരാതികൾ തീർപ്പാക്കി
കൽപ്പറ്റ :ഗോത്രമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ. കൽപ്പറ്റ കളക്ട്രേറ്റ് റൗണ്ട് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അംഗം. ഗോത്ര മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ട് പഠിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പഞ്ചായത്ത് തല ജാഗ്രതാ സമിതിയുടെ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് ശക്തിപ്പെടുത്തും. ഗോത്രമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന തിരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ജാഗ്രത സമിതി പരിശീലനത്തിന് വയനാട് ജില്ലയിൽ മുൻഗണന നൽകുന്നത്. വയനാട് ജില്ലയിൽ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പരിശീലനംനടക്കുന്നത്. ആദ്യ ഘട്ടത്തിൽ പനമരം, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തുകളിൽ പരിശീലനം നടന്നു.
Leave a Reply