May 20, 2024

ആകാശത്ത് വിസ്മയമൊരുക്കി ഹാലോ പ്രതിഭാസം

0
Img 20231125 193141

പുൽപള്ളി: ചന്ദ്രനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിൽ തട്ടി പ്രതിഫലിക്കുമ്പോഴാണ് ഹാലോ പ്രതിഭാസം ദൃശ്യമാവുക. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അൽപം അകലെയായി വളരെ നേർത്ത് രീതിയിൽ മഴവിൽ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്. മഴവില്ലിനു സമാനമായി രാത്രിയിലാണ് ഇത് ദൃശ്യമായത്. വെള്ളിയാഴ്ച സന്ധ്യയേ ടെയാണ് വയനാട്ടിലും ഈ ദൃശ്യം കാണാനായത്.

അന്തരീക്ഷത്തിൽ ഏകദേശം പതിനെട്ടായിരം അടി ഉയരത്തിലുണ്ടാകുന്ന സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം. തിരുവനന്തപുരം നഗരത്തിലടക്കം കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ വളരെ വ്യക്തമായി ഈ പ്രതിഭാസം ദൃശ്യമായിരുന്നു.മൂൺ ഹാലോയിൽ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനിൽ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മൂൺ ഹാലോകൾ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.

പതിവിൽനിന്ന് വ്യത്യസ്തമായി കൂടുതൽ തിളക്കമുള്ള ചന്ദ്രനെയാണ് വെ ള്ളിയാഴ്ചദൃശ്യമായത്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവർത്തനം സംഭവിക്കുന്നതിനാൽ മൂൺ ഹാലോയ്ക്കും നിറമുണ്ടെങ്കിലും നഗ്ന നേത്രങ്ങൾ കൊണ്ടിത് കാണാൻ കഴിയില്ല. മൂൺ ഹാലോക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സൺഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *