എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വൈത്തിരി: വില്‍പ്പനക്ക് സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പടിഞ്ഞാറത്തറ വാരാമ്പറ്റ പുളിക്കല്‍ വീട്ടില്‍ പി.എം. ജിഷ്ണു (23) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. പഴയ വൈത്തിരി റോഡിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. 12.450 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. എസ്.ഐ കെ.എം. സന്തോഷ്മോന്‍, ഗ്രേഡ് എസ്.ഐ എച്ച്.അഷ്റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Leave a Reply