May 20, 2024

മുസ്‌ലിം സംവരണം അട്ടിമറിക്കുന്നത് സാമൂഹിക നീതിയല്ല :ഐ.എസ്.എം

0
Img 20231126 191654

 

പനമരം:ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുന്നതിനുവേണ്ടി മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയുന്ന തരത്തിൽ റൊട്ടേഷൻ സംവിധാനം നിർദേശിച്ച് കൊണ്ട് സമൂഹിക’ നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് സമൂഹിക നീതിയ്ക്ക് നിരക്കുന്നതല്ലെന്ന് ഐ.എസ്.എം വയനാട് ജില്ലാ സമിതി അഭിപ്രായപ്പെട്ടു.

പനമരം കമ്യൂണിറ്റിഹാളിൽ നടന്ന ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയായ വെളിച്ചത്തിന്റെ 17ാം ഘട്ടം ജില്ലാ സംഗമം ഡോ. ജമാലുദ്ധീൻ ഫാറുഖി ഉദ്ഘാടനം ചെയ്തു.ഐ.എസ്.എം ജില്ലാ പ്രസിണ്ടന്റ് ഹാസിൽ മുട്ടിൽ അധ്യക്ഷത വഹിച്ചു.

യുവത ബുക് ഹൗസ് പുറത്തിറക്കിയ ഖലീലുറഹ്മാൻ മുട്ടിൽ രചിച്ച പരിഷ്കർത്താക്കൾ കെ ഹൈദർ മൗലവി എന്ന പുസ്തക’ പ്രകാശനം ഡോ.മുസ്തഫാ ഫാറുഖി,കെ.എൻ.എം ജില്ലാ പ്രസിഡന്റ് അബ്ദുസലിം മേപ്പാടിയ്ക്ക് കൈമാറി നിർവഹിച്ചു.

എം.ജി.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിശ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. സഹൽ മുട്ടിൽ വെളിച്ചം ക്വിസ്സ് മത്സരത്തിന് നേതൃത്വം’ നൽകി. ഗുൽസാർ’ തിരൂരങ്ങാടി,മഷൂദ് മേപ്പാടി,സെറീന ടീച്ചർ,മുഫ്‌ലിഹ് കുട്ടമംഗലം എന്നിവർ സംസാരിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *