June 10, 2026

നെല്ലിനങ്ങളുടെ പ്രദർശനം തുടങ്ങി

0
20231127 185253
By ന്യൂസ് വയനാട് ബ്യൂറോ

 

കാട്ടിക്കുളം: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ അടുമാരിയില്‍ പ്രവര്‍ത്തിക്കുന്ന ‘ബത്ത ഗുഡ്ഡെ’ നെല്‍വിത്ത് സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 250 ഓളം നെല്ലിനങ്ങളുടെ പ്രദര്‍ശനം തുടങ്ങി. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി റെജീന, തിരുനെല്ലി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി. സൗമിനി, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ സായി കൃഷ്ണന്‍, സിഡിഎസ് എക്‌സിക്യൂട്ടീവ് ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. നാടന്‍ നെല്ലിനങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നതില്‍ അധികവും. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഇനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആദിവാസി സമഗ്ര വികസന പദ്ധതിക്ക് കീഴിലെ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലെ കുട്ടികളെ നെല്ലിനങ്ങള്‍ പരിചയപ്പടുത്താനുമാണ് ‘ബത്ത ഗുഡ്ഡെ’ ആരംഭിച്ചത്. കെ.ആര്‍. പ്രദീഷ്, ലെനീഷ് എന്നിവരാണ് കൃഷിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരും വിവിധ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലെ കുട്ടികളും പ്രദര്‍ശനം കാണാനെത്തി. ഡിസംബര്‍ 31 വരെയാണ് പ്രദര്‍ശനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *