April 21, 2024

രാഹുല്‍ ഗാന്ധി എം.പി 30ന് മാനന്തവാടിയില്‍

0
Img 20231128 150711

 

മാനന്തവാടി: മാനന്തവാടി നഗരസഭ തെളിനീര്‍ അമൃത് 2.0 സൗജന്യ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും, പയ്യംമ്പള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ഇ ഹെല്‍ത്ത് പ്രഖ്യാപനവും നവംബര്‍ 30ന് നടക്കും. 30ന് വൈകീട്ട് 4 മണിക്ക് മാനന്തവാടി എല്‍.എഫ്.യു.പി സ്‌കൂളില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി നഗര സഭ തെളിനീര്‍ അമൃത് കുടിവെളള പദ്ധതിയില്‍ 12 കോടി രൂപ ചെലവഴിച്ച് 3300 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച് 36 ഡിവിഷനുകളിലും ആദ്യഘട്ടമെന്ന രീതിയില്‍ 90 കുടുംബങ്ങള്‍ക്ക് വീതം കുടിവെള്ളം നല്‍കും. 2025 ആകുമ്പോഴേക്കും നഗരസഭ പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. പയ്യംപള്ളി രാജീവ് ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററില്‍ ഇ.ഹെല്‍ത്ത് സംവിധാനത്തിന്റെ പ്രഖ്യാപനവും അന്ന് നടക്കും നടക്കും.

സംസ്ഥാനത്ത് ആദ്യമായി ഇ ഹെല്‍ത്ത് സംവിധാനം ഒരുക്കുന്ന ആദ്യ നഗരസഭയായി മാനന്തവാടി മാറുകയാണ്. രാഹുല്‍ ഗാന്ധി പങ്കെടുന്ന ചടങ്ങില്‍ കെ.സി.വേണുഗോപാല്‍ എം.പി, ഒ.ആര്‍. കേളു എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേകബ്ബ് സെബാസ്റ്റ്യന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.എസ് മൂസ, കൗണ്‍സിലര്‍മാരായ ഷിബു.കെ. ജോര്‍ജ് , പി.എം. ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news