ജനുവരി 24 പണിമുടക്ക് വിജയിപ്പിക്കും: കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ: 2024 ജനുവരി 24-ന് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സിവിൽ സർവീസ് മേഖലയിൽ കഴിഞ്ഞ ഏഴര വർഷക്കാലമായി കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് യോഗം വിലയിരുത്തി.
അതിരൂക്ഷമായ വിലക്കയറ്റം നിലനിൽക്കുമ്പോഴും ആറു ഗഡുക്കളായി പതിനെട്ട് ശതമാനം ക്ഷാമബത്ത കുടിശ്ശികയാക്കിയിരിക്കുകയാണ്. 2019 -ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശിക നാളിതുവരെ അനുവദിച്ചിട്ടില്ല. ലീവ് സറണ്ടർ കിട്ടാക്കനിയായി മാറിയിട്ട് മൂന്നു വർഷം പിന്നിടുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ ഉൾപ്പെടെ മുടങ്ങുമ്പോഴും സർക്കാരിൻ്റെ ഭരണ ധൂർത്ത് യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ കുറ്റപ്പെടുത്തി.
അർഹമായ അവകാശങ്ങൾ അനുവദിക്കുന്നതിന് പോലും കോടതി ഉത്തരവ് നേടിയെടുക്കേണ്ട ഗതികേടിലാണ് ജീവനക്കാരും അധ്യാപകരുമെന്നും, ആനൂകുല്യങ്ങൾ തുടർച്ചയായി നിഷേധിക്കുമ്പോൾ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളോട് പോലും മുഖം തിരിക്കുന്ന ഇടത് സർക്കാരിനെതിരെ പണിമുടക്കല്ലാതെ മറ്റ് ഗത്യന്തരമില്ലാതായിരിക്കുകയാണെന്ന് നേതൃയോഗത്തിൽ അധ്യക്ഷം വഹിച്ചുകൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പറഞ്ഞു. ഗസറ്റഡ് തസ്തികയിലേക്ക് പ്രമോഷൻ ലഭിച്ച സംസ്ഥാന കമ്മിറ്റിയംഗം വി ആർ ജയപ്രകാശിന് യോഗം യാത്രയയപ്പും നൽകി
കെ.ടി.ഷാജി, എൻ.ജെ.ഷിബു, സജി ജോൺ, ടി അജിത്ത്കുമാർ, സി.കെ.ജിതേഷ്, സി.ജി.ഷിബു, ഗ്ലോറിൻ സെക്വീര, എം.ജി.അനിൽകുമാർ, സി.എച്ച് റഫീഖ്, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.ആർ അഭിജിത്ത്, റോബിൻസൺ ദേവസ്സി, തുടങ്ങിയവർ സംസാരിച്ചു. യാത്രയയപ്പ് ചടങ്ങിൽ ഇ.വി.ജയൻ, സിനീഷ് ജോസഫ്, എം.വി.സതീഷ്, വി.എ.ജംഷീർ, ശരത് ശശിധരൻ, ശിവൻ പുതുശ്ശേരി, മിഥുൻ മുരളി, നിഷ മണ്ണിൽ, പി.കെ.സതീശൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു
Leave a Reply