ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
മാനന്തവാടി: ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. പാലാക്കോളി തോപ്പില്‍ ഋഷികേശ് സാഹിനി (24), ഒണ്ടയങ്ങാടി മൈതാനത്ത് മുഹമ്മദ് റാഷിദ് (24) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സര്‍ക്കിൽ ഇന്‍സ്പെക്ടര്‍ സജിത്ചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.
ചേകാടി പാലത്തിനു സമീപം നടന്ന പരിശോധനയിലാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ കൈവശം 30 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് കെ.എൽ 72 ഡി 1861 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. ഋഷികേശ് കഞ്ചാവുകേസില്‍ വിചാരണ നേരിടുന്നയാളാണ്.2018ൽ ബൈരക്കുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബൈക്കിൽ കടത്തികൊണ്ടു വരവേ ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെക്ക്പോസ്റ്റിന്റെ ബാരിക്കേട് തകർക്കുകയും ചെയ്ത കേസിലാണ് കോടതിയിൽ വിചാരണ നേരിടുന്നത്.കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ് വയനാട് പാർട്ടിയും ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി. ബാബുരാജും പാർട്ടിയും പെരിക്കല്ലൂർ കടവ്, ഡിപ്പോ കടവ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 100 ഗ്രാം കഞ്ചാവുമായി പുൽപള്ളി ചെറ്റപ്പാലം സ്വദേശി മനു ബാബു എന്നയാൾ പിടിയിലായത്.64 ഗ്രാം കഞ്ചാവുമായി ചീയമ്പം സ്വദേശി ഇ.കെ. ഷിജിൽ എന്നയാളെയും പിടികൂടി. പരിശോധനയിൽ പ്രവന്റിവ് ഓഫിസർ എം. സോമൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. മുഹമ്മദ് മുസ്തഫ, വി.എസ്. സുമേഷ്, കെ.ആർ ധന്വന്ത് എന്നിവർ പങ്കെടുത്തു
Leave a Reply