ഏവര്‍ക്കും ചികിത്സ പ്രാപ്യമാവുന്ന രീതിയില്‍ ആരോഗ്യമേഖല മാറണം; രാഹുല്‍ ഗാന്ധി
ബത്തേരി: പണമില്ലാത്തവര്‍ക്കും മികച്ച ചികിത്സ ലഭ്യമാകുന്ന രീതിയില്‍ നമ്മുടെ ആരോഗ്യരംഗം ദേശീയ തലത്തില്‍ത്തന്നെ മാറണമെന്ന് രാഹുല്‍ ഗാന്ധി എം.പി. പല ഹോസ്പിറ്റലുകളും ചാരിറ്റി ചികിത്സ നല്‍കുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് അത് വ്യാപകമല്ലെന്നും ബത്തേരി ഇഖ്‌റ ഹോസ്പിറ്റലിന്റെ അത്യാധുനിക രോഗനിര്‍ണ്ണയ കേന്ദ്രമായ ഇഖ്‌റ ഡയഗ്‌നോസ്റ്റിക്‌സ് ബ്ലോക് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഖ്‌റ ഹോസ്പിറ്റല്‍ പാവപ്പെട്ട രോഗികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ആരോഗ്യസേവനത്തിനെ പറ്റി ഒരു പുനരാലോചന നടത്തേണ്ടത് അത്യാവശ്യമാണ്. സാമ്പത്തികമായി മികച്ചുനില്‍ക്കുന്നവര്‍ക്ക് മികച്ച ചികിത്സയും അല്ലാത്തവര്‍ക്ക് ഗുണമേന്‍മ കുറഞ്ഞ ചികിത്സയും എന്ന രീതി മാറേണ്ടതുണ്ട്. ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ രാജസ്ഥാനില്‍ ഞങ്ങള്‍ക്ക് തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്. 2024ല്‍ അധികാരത്തില്‍ വന്നാല്‍ ദേശീയ തലത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും അീേഹം പറഞ്ഞു. ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി ഡോ. വി. ഇദ്രീസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഇഖ്‌റ ഹോസ്പിറ്റലിന് തായ് ഗ്രൂപ്പ് നല്‍കുന്ന കാത്ത് ലാബിന്റെ ആദ്യ ഗഡു രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ തായ് ഗ്രൂപ്പ് ജോയിന്റ് എം.ഡി ആഷിഖ് താഹിര്‍ ജെ.ഡി.റ്റി ഇസ്ലാം ട്രഷറര്‍ സി.എ ഹാരിഫിന് കൈമാറി. തന്റെ എം.പി ഫണ്ടില്‍ നിന്ന് ഇഖ്‌റ സേവനപദ്ധതികള്‍ക്ക് ധനസഹായം നല്‍കുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പ്രഖ്യാപിച്ചു. കെ.സി വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ്, ഡി.സി.സി പ്രസിഡന്റ് എം.ഡി അപ്പച്ചന്‍, ഇഖ്‌റ ഫിസിയോതറാപി വിഭാഗം മേധാവി കെ. മുഹമ്മദ് നജീബ്, ഇഖ്‌റ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. നൗഷാദ് പള്ളിയാല്‍ എന്നിവര്‍ സംബന്ധിച്ചു.
ഇഖ്‌റ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ എന്‍. രാഹുല്‍ ഗാന്ധിക്കുള്ള ഉപഹാരം നല്‍കി. ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വര്‍ സ്വാഗതവും ഡോ. മുഹമ്മദ് അബ്ദുല്‍ ജവാദ് നന്ദിയും പറഞ്ഞു.
സി.ടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ഗുണമേന്മക്ക് ദേശീയാംഗീകാരമുള്ള ലബോറട്ടറി, വിശാലമായ ഫാര്‍മസി, മള്‍ട്ടി സ്‌പെഷാലിറ്റി ഡെന്റല്‍ ക്ലിനിക്ക്, ഏസ്‌തെറ്റിക് സെന്റര്‍ എന്നീ സൗകര്യങ്ങളാണ് ഇഖ്‌റ ഡയഗ്‌നോസ്റ്റിക്‌സില്‍ സജ്ജീകരിച്ചിരിക്കുന്നത്.
Leave a Reply