ജില്ലാ സ്‌കൂള്‍ കലോല്‍സവം: മാനന്തവാടി ഉപജില്ലാ ജേതാക്കള്‍
ബത്തേരി: ബത്തേരി സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വന്ന 42-ാമത് വയനാട് റവന്യു ജില്ലാ കലോല്‍സവത്തില്‍ 967 പോയന്റുമായി മാനന്തവാടി ഉപജില്ല ജേതാക്കളായി. 948 പോയന്റു നേടിയ ബത്തേരി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. വൈത്തിരി ഉപജില്ല 930 പോയന്റോടെ മൂന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും, ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനവും മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ തലത്തില്‍ മാനന്തവാടി എം.ജി.എം സ്‌കൂളിനാണ് കലാകിരീടം. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസും യു.പി വിഭാഗത്തില്‍ മാര്‍ബസേലിയോസ് എ.യു.പി.എസ് കോളിയാടിയും ജേതാക്കളായി. സംസ്‌കൃതോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറയാണ് ചാമ്പ്യന്മാര്‍.
കലോത്സവത്തിന്റെ പ്രധാന വേദിയായ ബത്തേരി സര്‍വജന വേക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. നാല് ദിവസങ്ങളിലായി 3296 മത്സരാര്‍ത്ഥിള്‍ കലോത്സവത്തില്‍ പങ്കെടുത്തു. സര്‍വജന വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സെന്റ് ജോഫസഫ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,
ജി.എല്‍.പി സ്‌കൂള്‍ കൈപ്പഞ്ചേരി, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റര്‍ എന്നിവിടങ്ങളിലെ എട്ട് വേദികളില്‍ മത്സരങ്ങള്‍ നടന്നത്. കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി വിഭാഗത്തില്‍ ഓവറോള്‍ വിജയം നേടിയ ഉപജില്ലകള്‍ക്കും ഓവറോള്‍ വിജയം നേടിയ സ്‌കൂളുകള്‍ക്കും സമ്മാനം വിതരണം ചെയ്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ വൈത്തിരി ഉപജില്ല ഒന്നാം സ്ഥാനവും, സുല്‍ത്താന്‍ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
Leave a Reply