ഊരുകളിൽ സാങ്കേതിക വിദ്യ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ്
കരിങ്കുറ്റി: ജിവിഎച്ച്എസ്എസ് കരിങ്കുറ്റിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ‘വീട്ടകം വിവരസാങ്കേതികവിദ്യയിൽ’ എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സൂര്യദർശ്,അതുൽ കൃഷ്ണ എന്നീ വിദ്യാർത്ഥികൾ ആദിവാസി ഊരുകളിൽ വിവരസാങ്കേതികവിദ്യ പരിചയപ്പെടുത്തി. പ്രായമേറെ ചെന്ന രക്ഷിതാക്കൾ കുട്ടികൾക്ക് മുൻപിൽ പഠിതാക്കളായി മാറി. ആധുനികകാലത്തെ സങ്കേതികവിദ്യ വശമാക്കി.അധ്യാപകരായ എസ് ഡി ധന്യ, ഇന്ദു രഘുനാഥ് ,വിഷ്ണു അരീ പ്പുറത്ത് എന്നിവർ നേതൃത്വം നൽകി .
Leave a Reply