ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതി: ആശയശേഖരണം തുടങ്ങി
കൽപ്പറ്റ : ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഇന്നൊവേഷന്‍ പോര്‍ട്ടലിലൂടെ ആശയ ശേഖരണം നടത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പ്രാദേശിക തലത്തില്‍ നൂതനാശയ ധാതാക്കളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഒരു തദ്ദേശ സ്ഥാപനം ഒരാശയം പദ്ധതിയുടെ ഭാഗമായിട്ടാണ് ആശയശേഖരണം നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരമായ നൂതന ആശയം ഉണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കാന്‍ വേണ്ടിയാണ് പോര്‍ട്ടലില്‍ അവസരമുണ്ടാകുക. പോര്‍ട്ടലില്‍ ജനങ്ങള്‍ ആശയങ്ങള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ അത് നടപ്പിലാക്കുവാന്‍ വേണ്ട സഹായങ്ങള്‍ കെ-ഡിസ്‌ക്ക് വഴി ലഭ്യമാക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ബാലന്‍, കോര്‍ഡിനേറ്റര്‍ കെ.വി ഷെറിന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply