കലോത്സവ വേദിയിൽ നൃത്തത്തിൽ പ്രേക്ഷക ശ്രദ്ധ നേടി അക്സ മരിയ ജിലീഷ്
പുൽപ്പള്ളി : അക്സ മരിയ ജിലീഷ് നൃത്ത കലയിലേക്ക് നടന്നു കയറുവാൻ തുടങ്ങുന്നത് തന്റെ മൂന്നാമത്തെ വയസിൽ കലാമണ്ഡലം റെസി ഷാജിദാസിന്റെ ശിക്ഷണത്തിലാണ് .സ്കൂൾതല മത്സരങ്ങളിൽ ഉപജില്ല, ജില്ല തലങ്ങളിൽ മികവുറ്റ നേട്ടങ്ങൾ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ ഈ കൊച്ചു മിടുക്കി കരസ്ഥമാക്കി .2023 വയനാട് ജില്ല സ്കൂൾ കലോത്സവത്തിലും തന്റെ മികവിന്റെ പടവുകൾ ഒന്നൊന്നായി അക്സ നടന്ന് കയറി. ബത്തേരി ഉപജില്ല കലോത്സവത്തിൽ കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കി . ഭരതനാട്യത്തിൽ അപ്പീൽ നൽകി ജില്ലാ കലോത്സവത്തിൽ എത്തിയ അക്സ ജില്ലാതലത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ- ഗ്രേഡോടുകൂടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വർഷവും ജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഈ കൊച്ചു മിടുക്കി നേടിയിരുന്നു. ഈ വർഷം നടന്ന ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അക്സ കഴിഞ്ഞ മെയ് മാസത്തിൽ കോഴിക്കോട് നടന്ന പഞ്ചാക്ഷരി ഇന്റർനാഷണൽ ഡാൻസ് കോമ്പറ്റീഷനിൽ മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലും ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മുള്ളൻകൊല്ലി സെൻറ് തോമസ് എ.യു.പി . സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അക്സയുടെ നൃത്ത അധ്യാപകൻ കണ്ണൂർ പ്രസാദ് ഭാസ്കരയാണ്. സ്കൂളിൽ നിന്നും, കുടുംബത്തിൽ നിന്നും കിട്ടുന്ന ശക്തമായ പിന്തുണയാണ് തന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് അക്സ മാധ്യമങ്ങളോട് പറഞ്ഞു .
പുൽപ്പള്ളി, വേലിയമ്പം വടക്കേ ചെറുകര ജിലീഷ് ( ഇന്ത്യൻ ആർമി ), സോജി ( ഗവ: നേഴ്സ് ) ദമ്പതികളുടെ മകളാണ് അക്സ .
Leave a Reply