ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു
പൊഴുതന: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. പൊഴുതന ആറാംമൈല്‍ വളപ്പില്‍ ലത്തീഫ് (48) ആണ് മരിച്ചത്. പൊഴുതന പാറക്കുന്ന് ജംഗ്ഷന് സമീപത്തെ ഷട്ടില്‍ കോര്‍ട്ടില്‍ വെച്ച് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. തുടര്‍ന്ന് കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായ ലത്തീഫ് അവധിക്ക് നാട്ടില്‍ വന്നതായിരുന്നു. ഭാര്യ: ഷഹീന ലത്തീഫ്. മക്കള്‍: ജീന സാബിര്‍,മുഹമ്മദ് ഫയാന്‍.
Leave a Reply