May 20, 2024

ജില്ലവ്യാപാരി കുടുംബ സുരക്ഷനിധി രണ്ടാം ഘട്ടo വിതരണം ചെയ്തു

0
Img 20231206 181218

 

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ ചെറുകിട വ്യാപാരികളെയും കുടുംബാംഗങ്ങളെയും കട ജിവനക്കാരെയും പങ്കാളികളാക്കി നടപ്പാക്കിയ വ്യാപാരി കുടുംബ സുരക്ഷനിധി പദ്ധതിയുടെ രണ്ടാം ഘട്ട വിതരണം കൈനാട്ടി ജില്ല വ്യാപാരഭവനില്‍ വെച്ച് നടന്നു. വയനാട് ഡിസ്ട്രിക്ക് ട്രേഡേഴ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന നടപ്പാക്കിയ സുരക്ഷപ ദ്ധതിയില്‍ അംഗമായി രിക്കെ കഴിഞ്ഞ മാസം മരണപ്പെട്ട കാക്കവയല്‍ യുണിറ്റ് അംഗമായിരുന്ന കെ.മൊയ്തുവിന്റെ അശ്രിതര്‍ക്ക് പദ്ധതി പ്രകാരമുള്ള മരണന്തര ആനുകുല്യമായി 5 ലക്ഷം രുപയും ഇടക്കാലത്ത് മരണപ്പെട്ട 3 പേരുടെ അശ്രിതര്‍ക്ക് 10000/ രൂപ വിതവും സംഘടന സംസ്ഥാന സെക്രട്ടറി ബാബു കോട്ടയില്‍, വിതരണം ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ മാസം തിരുവനന്തപുരം ഉദയസമുദ്ര ഓഡിറ്റോറിയത്തില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച കേരള റിട്ടേയില്‍ കോണ്‍ക്ലേവില്‍ (കേരളത്തിലെ ചെറുകിട വ്യാപാരമേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും) ഉരിത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും സംഘടനയുടെ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡി സ്&റിസേര്‍ച്ച് ചെയര്‍മാന്‍ ബാബു കോട്ടയില്‍ അവതരിപ്പിച്ച് കൊണ്ട് വിതരണ യോഗം ഉദ്ഘാടനം ചെയതു.ജില്ല പ്രസിഡന്റ് കെ.കെ – വാസുദേവന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സുരക്ഷ പദ്ധതി വയനാട് ഡിസ്ട്രിക്ക് ട്രേഡേഴ്സ് ചാരിറ്റിബിള്‍ ട്രസ്റ്റ് അംഗങ്ങള്‍, ജില്ല ഭാരവാഹികള്‍, ജില്ല യൂത്ത് വിങ് ഭാരവാഹികള്‍, വനിതാ വിങ് ഭാരവാഹികള്‍, യുണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ജില്ല ജനറല്‍ സെക്രട്ടറി ഒ.വി.വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രഷറര്‍ ഇ.ഹൈദ്രു, നന്ദി പറഞ്ഞു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *