50 ഗ്രാം എംഡി എം എ യുമായി കോഴിക്കോട് സ്വദേശി എക്സൈസ് പിടിയിൽ
മാനന്തവാടി: ഇന്ന് രാവിലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് വച്ച്നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് വന്ന കർണാടക കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്ത് കുളങ്ങരക്കണ്ടി വീട്ടിൽ ശ്രീജീഷ് .കെ ( 47) എന്നയാളെയാണ് എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയ 50 ഗ്രാം എം.ഡി.എം.എ ആണ് എക്സൈസ് കണ്ടെത്തിയത്. എക്സൈസ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ജോണി. കെ , ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സനുപ് കെ.എസ്, എക്സൈസ് ഡ്രൈവർ സജീവ് കെ.കെ എന്നിവർ പങ്കെടുത്തു.പ്രതിയും തൊണ്ടിമുതലുകളും അനന്തര നടപടിക്കായി മാനന്തവാടി എക്സൈസ് റെയിഞ്ച് ഓഫീസിൽ ഹാജരാക്കി.
Leave a Reply