April 18, 2024

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 26-ാമത് ജില്ലാ സമ്മേളനം 12ന്

0
Img 20231208 123844

 

കല്‍പ്പറ്റ: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം 26-ാമത് ജില്ലാ സമ്മേളനം 12ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തുമെന്ന് പ്രസിഡന്റ് കെ.വി. മാത്യു, സെക്രട്ടറി കെ.വി. രാജന്‍, ജോയിന്റ് സെക്രട്ടറി ഇ. മുരളീധരന്‍, ട്രഷറര്‍ സി.കെ. ജയറാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ടൗണില്‍ പ്രകടനം നടത്തും. 10ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫോറം സംസ്ഥാന പ്രസിഡന്റ് പ്രഫ.എന്‍. ഗോപിനാഥന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും. ഫോറത്തിന്റെ ആദ്യകാല നേതാക്കളെയും പ്രവര്‍ത്തകരെയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവന്‍ നായര്‍ എന്നിവര്‍ ആദരിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ കൗണ്‍സില്‍ യോഗം ചേരും. പെന്‍ഷന്‍ വര്‍ധിപ്പിക്കുക, റെയില്‍ യാത്ര ഇളവ് പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ കുടിശിക വേഗത്തില്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യമാണ് ഉന്നയിക്കുന്നത് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *