March 3, 2024

ബഹുഭാഷാ പഠനം മാനവികതയെ ആവിഷ്കരിക്കുന്നതിൽ നിർണായകം:ആർ. ശരത്ചന്ദ്രൻ കെ എ എസ് 

0
20231208 142536

 

കാക്കവയൽ : ബഹുഭാഷാ പഠനം മനുഷ്യന്റെ സർഗാത്മകതയെ വികസിപ്പിക്കുമെന്നും ലോകത്തിൻറെ നൊമ്പരങ്ങൾ അറിഞ്ഞുകൊണ്ട് മാനവികതയെ ആവിഷ്കരിക്കുന്നതിൽ ഭാഷാ പരിജ്ഞാനം നിർണായകമാണെന്നും വയനാട് ജില്ല വിദ്യാഭ്യാസ ഓഫീസർ ആർ.ശരത് ചന്ദ്രൻ കെ എ എസ് അഭിപ്രായപ്പെട്ടു . അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അറബിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖലീലുറഹ് മാൻ കെ അധ്യക്ഷനായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ.റിയാസ് എസ് എം സി ചെയർമാൻ റോയ് ചാക്കോ ഡബ്ലിയു എം ഒ കോളേജ് അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീൻ ,ഹെഡ്മാസ്റ്റർ സുനിൽകുമാർ എം , എം പി ടി എ പ്രസിഡൻറ് സുസിലി ചന്ദ്രൻ , ഖദീജ ടീച്ചർ , ധന്യ എം ബി , ഡോ. കാർത്തിക, ബുഷറ കെ , മുഹമ്മദ് ശരീഫ് ഇ.കെ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *