ക്ഷീരമേഖല പ്രതിസന്ധിയിൽ: മിൽമ ചെയർമാൻ
പുൽപ്പള്ളി: ക്ഷീര കർഷകർ പലവിധ പ്രയാസങ്ങൾ നേരിടുകയാണെന്ന്മിൽമ ചെയർമാൻ കെ.എസ്.മണി. ഉൽപാദന ചെലവേറിയതും വരുമാനം കുറയുന്നതും കർഷകരെ പ്രയാസത്തിലാക്കുന്നു.
സ്‌ഥല പരിമിതി യും തീറ്റപ്പുൽ അടക്കമുള്ളവയുടെ ദൗർബല്യവും പശുവളർത്തലിന് പ്രതിസന്ധി സൃഷ്ട്‌ടിക്കുന്നു ണ്ടെന്നും ,ചെറുകിട കർഷക രിൽ പലരും ഈ തൊഴിൽ ഉപേക്ഷിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. ദേശീയ ഗോപാൽരത്ന പുര സ്കാരം നേടിയ പുൽപള്ളി ക്ഷീരസംഘത്തെ ആദരിക്കാൻ ചേർന്ന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരസംഘം ഭരണസമിതി, ജീവനക്കാർ, ക്ഷീര കർഷകർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുടെ പങ്കെടുത്ത ഘോഷയാ ത്രയും നടത്തി. ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡൻ്റ് ഗിരിജാ കൃ ഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് പ്രകാശനം മിൽമ മാനേജിങ് ഡയറക്‌ടർ കെ.സി .ജയിംസും 500-ാം കിടാരി വിൽ പന ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർ സി.എച്ച്. സിനാജും കന്നുകാലി ഇൻഷു റൻസ് ധനസഹായ വിതരണം മിൽമ മാനേജർ ബോബി കുര്യാക്കോസും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാ രായ ടി.എസ്.ദിലീപ്‌കുമാർ, പി .കെ. വിജയൻ, വി.വി.ബേബി, ടി.പി.ശശിധരൻ, മത്തായി ആതിര, യു.എൻ.കുശൻ, സം ഘം പ്രസിഡന്റ് ബൈജു നമ്പി ക്കൊല്ലി, സെക്രട്ടറി എം.ആർ. ലതിക എന്നിവർ സംസാരിച്ചു.
രാജ്യത്തെ ഏറ്റവും ഉയർന്ന വിലയിൽ പാൽ വിറ്റിട്ടും ഇവിടത്തെ കർഷകർ പ്രതിസന്ധിയിൽ ആണെങ്കിൽ അത് നിങ്ങളുടെയൊക്കെ കഴിവ് കേടാണ്.