സഖാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു :എൻ.സി.പി
കൽപ്പറ്റ : കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തിൽ അടിയുറച്ചു നിന്നു കൊണ്ട് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തുവാനും പാർട്ടി ഭരണത്തിൽ ഇരിക്കുമ്പോൾ ജനോപകാരപ്രദമായ നിയമങ്ങൾ നടപ്പാക്കുവാൻ ശുഷ്കാന്തി കാണിക്കുകയും കാര്യപ്രസക്തമായ സന്ദർഭങ്ങളിൽ മാത്രം തന്റെതായ അഭിപ്രായങ്ങൾ തുറന്നു പറയുകയും അതിൽ അടിയുറച്ചു നിൽക്കുകയും ചെയ്യുന്ന സകല ജനങ്ങളാലും സ്നേഹിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ എന്ന് എൻസിപി കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. പാർട്ടിയുടെയും കുടുംബത്തെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു .
ബ്ലോക്ക് പ്രസിഡന്റ് എ പി ഷാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി എം ശിവരാമൻ, ഷാജി ചെറിയാൻ, നോൺ ഗസറ്റ്ഡ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി നളിനാ ക്ഷൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ റെനിൽ കെ വി, സലിം കടവൻ, ജോണി കൈതമറ്റം, പി പി സദാനന്ദൻ, കെ ടി സൈമൺ, ജെയിംസ് മാങ്കോട്ടത്തിൽ , പി അശോകൻ,പി എം വത്സല, ആർ മല്ലിക കെ അശോകൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
Leave a Reply