May 19, 2024

മികവുത്സവം തുടങ്ങി

0
Img 20231210 190309

 

നെന്മേനി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിന്റെ ഭാഗമായി മികവുത്സവം സാക്ഷരത പരീക്ഷ നടന്നു. നെന്മേനി ഗ്രാമ പഞ്ചായത്തിലെ കോളിമൂല പകൽവീട്ടിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ മുതിർന്ന പഠിതാവ് തങ്കക്ക് ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ്, റിസോഴ്സ് പേഴ്സൺ കെ. വി വത്സല , വാർഡ് മെമ്പർ കെ. ഉഷ, നോഡൽ പ്രേരക് ഷിൻസി. പി. ജി, പ്രേരക്മാരായ ടി. എം ജസ്‌ന, പി.എ അസ്മാബി, സാക്ഷരതാമിഷൻ സ്റ്റാഫ് പി. വി. ജാഫർ എന്നിവർ സംസാരിച്ചു.

ഊര് മൂപ്പൻ വെള്ളി, ഇൻസ്‌ട്രക്ടർമാരായ സുബൈദ, വിഷ്ണു, സൗമ്യ, സജ്‌ന, ഷീജ, റസ്മിന എന്നിവർ മികവുത്സവം സംഘാടനത്തിന് നേതൃത്വം നൽകി. ജില്ലയിലെ 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. ആകെ1074 പേരാണ് ജില്ലയിൽ മികവുത്സവത്തിൽ പങ്കെടുത്തത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *