വയനാടൻ കാടുകളിലെ കടുവകളുടെ വർദ്ധനവ് അന്വേഷണം വേണം :കെ പി സി സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: വയനാടൻ കാടുകളിലെ കടുവകളുടെ എണ്ണം വർദ്ധിക്കുന്നത് സംബന്ധിച്ച് വിശദമായ അന്വേഷണവും പഠനവും നടത്തി വസ്തുതകൾ ജനങ്ങളെ അറിയിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ഐ സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഡി സി സി വൈസ് പ്രസിഡൻറ് ഒ.വി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ഒ.ജെ മാത്യു, ഡോ. സീനതോമസ് ,സി വി നേമിരാജൻ,കെ പത്മനാഭൻ ,സന്ധ്യ ലിഷു, ഉമ്മർപൂപ്പറ്റ, വയനാട് സക്കറിയാസ്, പ്രഭാകരൻ സി.എസ്, രമേശൻ മാണിക്കൻ, കെ സുബ്രഹ്മണ്യൻ, എൻ അബ്ദുൾ മജീദ്, വി.ജെ പ്രകാശൻ, ബാബു പിണ്ടിപ്പുഴ എന്നിവർ സംസാരിച്ചു. ജനുവരി രണ്ടാം വാരം സാംസ്ക്കാരിക സാഹിത്യ സദസ്സ് കൽപ്പറ്റയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
Leave a Reply