May 20, 2024

എ.കെ.സി.സിയുടെ അതിജീവന യാത്ര 13 ന് പുൽപ്പള്ളിയിൽ

0
20231211 205831

 

പുൽപ്പള്ളി: നാടിന്റെ സമ്പത്ത് ഘടനയുടെ അഭിവാജ്യ ഘടകമായകർഷക സമൂഹത്തെ അവഗണിക്കുന്ന സർക്കാർ നിലപാടുകളിലും കെടുകാര്യസ്ഥതയിലും ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ചു കൊണ്ട് കത്തോലിക്കാ കോൺഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അതി ജീവന യാത്രക്ക് 13-ന് ബുധനാഴ്ച രാവിലെ 11 മണിക്ക് പുൽപ്പള്ളിയിൽ സ്വീകരണം നൽകുമെന്ന് ഭാരവഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .എ കെ സി സി ഗ്ലോബൽ പ്രസിഡന്റ് അഡ്വ.ബിജു പറയനിലം നയിക്കുന്ന അതിജീവന യാത്ര ഡിസംബർ 11 മുതൽ 22 വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് നടക്കുക. 22 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ചോടെയാണ് സമാപിക്കുക. 5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി സർക്കാരിന് സമർപ്പിക്കും. മാനന്തവാടി രൂപതയിലെ വിവിധ മേഖലകളിലൂടെ നടക്കുന്ന യാത്രയാണ് 13 ന് രാവിലെ 11 മണിക്ക് പുൽപ്പള്ളിയിലെത്തുന്നത്. നരഭോജി കടുവയുടെ അക്രമത്തിനിരയായ യുവ കർഷകൻ പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകണമെന്നും നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്നും , ജില്ലയിലെ രുക്ഷമായ വന്യമൃഗ ശല്യത്തിന് ശ്വാശ്വത പരിഹാരം വേണമെന്നും ജില്ലയിലെത്തുന്ന അതിജീവന യാത്രയിൽ ആവശ്യപ്പെടും. ഇതോടനുബന്ധിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ എ കെ സി സി മേഖല ഡയറക്ടർ ഫാ. ജയിംസ് പുത്തൻ പറമ്പിൽ, രൂപത പ്രസിഡൻ ഡോ.സാജു കൊല്ലപ്പള്ളി, ടൗൺ തിരുഹൃദയപള്ളി വികാരി ഫാ.ജോർജ് മൈലാടൂർ , മേഖലാ പ്രസിഡന്റ് തോമസ് പാഴുക്കാല എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *