May 10, 2024

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു

0
20231214 092317xogrjuc

 

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യശേഖരണം സമയബന്ധിതമായും, കുറ്റമറ്റതായും നടത്തുന്നതിനായി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ക്യു.ആര്‍ കോഡ് പതിപ്പിക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന ക്യു.ആര്‍ കോഡ് പതിപ്പിക്കും. ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍ ,വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് വൈശ്യന്‍ , ഭരണസമിതി അംഗങ്ങള്‍ ,പഞ്ചായത്ത് സെക്രട്ടറി , ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഹരിതമിത്രം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ക്യു.ആര്‍ കോഡ് പതിപ്പിക്കുന്നതിന്റെ വെള്ളമുണ്ട പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *