May 20, 2024

വന്യമൃഗശല്യത്തില്‍ നിന്നും ജനജീവിതത്തിന് സംരക്ഷണം നല്‍കണം: എന്‍.ഡി.അപ്പച്ചന്‍ . 

0
Img 20231214 192625

 

കല്‍പ്പറ്റ: വയനാട്ടില്‍ വര്‍ധിച്ചു വരുന്ന രൂക്ഷമായ വന്യമൃഗശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കര്‍ഷക ആത്മഹത്യ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍കാര്‍ക്കു ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടിശ്ശിഖയും പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിഖയും എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും മെഡിസെപ്പ് അപാകതകള്‍ പരിഹരിച്ചു നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.കെ.എല്‍.തോമസ്, വേണുഗോപാല്‍ എം കീഴ്‌ശ്ശേരി, വിപിനചന്ദ്രന്‍ മാസ്റ്റര്‍, സി.ജോസഫ്, കെ.ഐ.തോമസ്, ശ്രീമതി ലില്ലിക്കുട്ടി, കെ.ജി.രവീന്ദ്രന്‍, ടി.ജെ.സക്കറിയാസ്, കെ .സ്റ്റീഫന്‍, ഇ.ടി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ജി.വിജയമ്മ ടീച്ചര്‍, ടി.ഒ.റെയ്മണ്‍, ടി.കെ.സുരേഷ്, പി.എം ജോസ് ,കെ.സുബ്രമണ്യന്‍, കെ.ശശികുമാര്‍ ,വി.രാമനുണ്ണി, ഷാജിമോന്‍ ജേക്കബ്, കെ.ടി.വിശ്വനാഥന്‍, ടി.സതീഷ് കുമാര്‍,ഓ എം ജയേന്ദ്രകുമാര്‍, തോമസ് റാത്തപ്പിള്ളില്‍, പി.ജെ.ആന്റണി, കെ.രമണി, കെ.എ. ജോസ്, കെ.രാധാകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം സമ്മേളനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പ്രമേയത്തിലൂടെ അവതരിപ്പിച്ചു.ജില്ലയില്‍ അടുത്തിടെയായി മനുഷ്യ ജീവനുകള്‍ അപഹരിക്കുന്നതില്‍ വരെ എത്തിയ രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ന ല്‍കുന്നതിനു വേണ്ട അടിയന്തിര നടപടികള്‍ വേണമെന്നും, വയനാട് ജില്ലയില്‍ കടക്കെണി മൂലം വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യ തടയുന്നതിനായി കര്‍ഷകരെ സഹായിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈകൊള്ളണമെന്നും,വയോജനങ്ങള്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ( റെയി വേ ടിക്കറ്റ് ചാര്‍ജ്ജിലും, ഫ്‌ളൈറ്റ് ടിക്കറ്റ് ചാര്‍ജ്ജിലുമുള്ള ഇളവുകള്‍) നിരസിച്ചിട്ടു വര്‍ഷങ്ങളായി. വയോജനങ്ങള്‍ക്ക് മുന്‍പ് നല്‍കി കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുന്നതിനു വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും, സര്‍ക്കാര്‍ ജീവനക്കാരെയും,പെന്‍ഷന്‍കാരെയും, കുടുംബാംഗങ്ങളെയും കഷ്ടപ്പെടുത്തുന്ന മെഡിസെപ്പ് പദ്ധതി, ഒ.പി ചികില്‍സ ഉള്‍പ്പടെ, എല്ലാ ആശുപത്രികളെയും ഉള്‍പ്പെടുത്തി നിലവിലുള്ള അപാകതകള്‍ പരിഹരിച്ച് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിനും, അല്ലാത്തപക്ഷം’ മെഡിസെപ്പിന്റെ വാര്‍ഷിക വരിസംഖ്യ പിടിക്കുന്നത് ഒഴിവാക്കി അംഗങ്ങള്‍ക്ക് സ്വീകാര്യമായ മറ്റ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ ചേരുന്നതിന് ആവശ്യമായ ഉത്തരവിറക്കണമെന്നും, നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലേക്ക് ക്രമസമാധാന പരിപാലനം തരം താണിരിക്കുന്നു .അവസരത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷ ണം ഉറപ്പാക്കുന്നതിനു വേണ്ട’ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും, ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ ദേശിയ പാതയിലെ മുത്തങ്ങ വഴിയുള്ള രാത്രിയാത്ര നിരോധനം പിന്‍വലിച്ചും, താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കെട്ടി കിടന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും, പടിഞ്ഞാറത്തറ – പൂഴിത്തോട് ചുരം ബദല്‍ പാത അടിയന്തിരമായി നടപ്പാക്കിയും ജനങ്ങളുടെ യാത്രാക്ലേശം മൂലമുള്ള ദുരിതത്തിന് എത്രയും പെട്ടെന്ന് അറുതി വരുത്തണമെന്നും തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രമേയo. കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്ത കെ.സുരേന്ദ്രന്‍(പ്രസിഡന്റ്), കെ.എല്‍ തോമസ് (സെക്രട്ടറി), കെ.സ്റ്റീഫന്‍ ട്രഷറര്‍

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *