May 20, 2024

ഐക്യ ക്രിസ്തുമസ് ആഘോഷം നടത്തി.

0
20231217 175702

പുല്‍പ്പള്ളി: വൈ.എം.സി.എ യൂണിറ്റില്‍ ഐക്യ ക്രിസ്തുമസ് ആഘോഷം നടത്തി. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം ക്രിസ്തുമസ് സന്ദേശം നല്‍കി. കാലത്തിനും ദേശത്തിനും അതീതമായി ലോകരക്ഷക്കായി ഈ ഭൂമിയില്‍ അവതരിച്ച ദൈവപുത്രനായ യേശുവിന്റെ ജനനമാണ് ക്രിസ്തുമസ് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും സ്‌നേഹത്തിലും ഐക്യത്തിലും നന്മയിലും സഹജീവികളോട് കരുണയും സഹാനുഭൂതിയും ഉള്ളവരായി ജീവിക്കുമ്പോഴാണ് രക്ഷകന്‍ നമ്മില്‍ ജനിക്കുന്നത് എന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. യോഗത്തില്‍ പുല്‍പള്ളി വൈ.എം.സി.എയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭവന നിര്‍മ്മാണം, രോഗി സഹായം, സാധുജന സഹായം എന്നിവയും വിതരണം ചെയ്തു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അഖില വയനാട് കരോള്‍ ഗാനമത്സരം സംഘടിപ്പിച്ചു. ഒന്നാം സ്ഥാനം മുള്ളന്‍കൊല്ലി ഫൊറോന മാതൃവേദിയും രണ്ടാം സ്ഥാനം മദര്‍ തെരേസ ചര്‍ച്ച് കൂളിവയലും മൂന്നാം സ്ഥാനം സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന ചര്‍ച്ച്, പുല്‍പ്പള്ളിയും നേടി തുടര്‍ന്ന് കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. പുല്‍പള്ളി വൈ.എം.സി.എ യൂണിറ്റ് പ്രസിഡന്റ് ബെന്നി അമരികാട്ട് അധ്യക്ഷത വഹിച്ചു. വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഫാദര്‍ എന്‍.വൈ. റോയ് ഞാറതടത്തില്‍, ഫാ. വര്‍ഗീസ് കൊല്ല മ്മാവുടിയില്‍, ഫാ. പൗലോസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ജോസ് വടയാപറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ബിജു തിണ്ടിയത്, മത്തായി മാത്യു ആതിര, സെക്രട്ടറി തോമസ് ഒറ്റക്കുന്നേല്‍, ട്രഷറര്‍ .ഷാജി ചങ്ങനാമഠത്തില്‍ എന്നിവരും സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *