April 21, 2024

എസ്.എസ്.എഫ് ജില്ലാ കാമ്പസ് അസംബ്ലി തുടങ്ങി

0
20231222 144901

കാട്ടിക്കുളം: എസ്.എസ്.എഫ് ജില്ലാ കാമ്പസ് അസംബ്ലി തൃശിലേരി എം.എ. ഓഡിറ്റോറിയത്തില്‍ തുടങ്ങി. ജില്ലയിലെ വിവിധ കാമ്പസുകളില്‍നിന്നുള്ള 300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ആത്മീയ, രാഷ്ട്രീയ, സാമ്പത്തിക, ബൗദ്ധിക വ്യവഹാരങ്ങളെ ക്രമപ്പെടുത്താനുതകുന്ന സെഷനുകള്‍ അസംബ്ലിയുടെ ഭാഗമാണ്. ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡീന്‍ ഗോപകുമാരന്‍ കര്‍ത്ത നിര്‍വഹിക്കും.സംഘാടക സമിതി ഭാരവാഹികളായ ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി, സി. നിസാര്‍, അബി ഉക്കാഷ എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news