May 20, 2024

വയനാട് ഫ്ലവർ ഷോ ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്

0
Img 20231226 200150

 

കൽപ്പറ്റ: ക്രിസ്തുമസ് അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികൾക്ക് മനം നിറയെ കാഴ്ചകളുടെ വൈവിധ്യങ്ങൾ സമ്മാനിച്ച് വയനാട് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഫ്ലവർ ഷോ. ദിവസവും ആയിരകണക്കിന് സന്ദർശകരാണ് ഫ്ലവർ ഷോയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ചയും ക്രിസ്തുമസ് ദിനത്തിലും അനുഭവപ്പെട്ട തിരക്ക് ഇപ്പോഴും തുടരുകയാണ്.

വശങ്ങളിൽ വിവിധ വർണ ലൈറ്റുകൾ ഒരുക്കിയ ജലധാരയോടെയാണ് ഫ്ലവർ ഷോ കാഴ്ചകൾ തുടങ്ങുന്നത്. ലിലിയം, മെലസ്റ്റോമ, ബോഗൺവില്ല തുടങ്ങിയ നൂറ് കണക്കിന് പൂക്കളും വിവിധ സ്റ്റാളുകളും ഫുഡ് കോർട്ടും അമ്യൂസ്മെന്റ് പാർക്കും കുതിര സവാരിയുമാണ് ഫ്ലവർ ഷോയിലെ കാഴ്ചകൾ. പഴയ രാജ്ദൂത് ബൈക്ക് കൗതുകത്തോടെയാണ് ആളുകൾ കാണുന്നത്. ബൈക്കിനൊപ്പം ഫോട്ടോ എടുക്കാനും സന്ദർശകർ മറക്കാറില്ല.

പൂക്കൾ ആസ്വദിച്ചും സെൽഫി എടുത്തും കുരുന്നുകളും ക്രിസ്തുമസ് അവധി ആഘോഷമാക്കുകയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന അമ്യുസ്മെന്റ് പാർക്കാണ് ഫ്ലവർ ഷോയിലെ മറ്റൊരു ആകർഷണം. ആകാശ ഊഞ്ഞാൽ മുതൽ കുട്ടികൾക്കുള്ള പ്രത്യേക ട്രെയിൻ യാത്രയും ഇവിടെയുണ്ട്. വർണ ബൾബുകൾ കൊണ്ട് അലങ്കരിച്ച വിവിധ റൈഡുകളിൽ കയറാനും ഫോട്ടോ എടുക്കാനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നൂറ് കണക്കിന് പൂക്കൾ സമ്മാനിക്കുന്ന കാഴ്ച മനോഹരമാണ്. കുട്ടികൾക്ക് അവരുടെ അവധി ദിവസങ്ങൾ ഏറ്റവും മനോഹരമായതാക്കി മാറ്റാൻ ഫ്ലവർ ഷോ കാരണമായതായും സന്ദർശകർ പറയുന്നു. വൈകുന്നേരങ്ങളിലെ കലാപരിപാടികൾ കണ്ടും ആസ്വദിച്ചുമാണ് സന്ദർശകരുടെ മടക്കം. ജനുവരിയിലെ പ്രത്യേക ആകർഷകമായ ഹെലികോപ്റ്റർ യാത്രക്കായുള്ള ബുക്കിംഗും തുടരുകയാണ്. ജനുവരി പത്തിനാണ് ഫ്ലവർ ഷോ അവസാനിക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 10 മണി വരെയാണ് പ്രവേശനം.

 

ഫ്ളവർ ഷോയിൽ ഇന്ന്

കൽപ്പറ്റ: വയനാട് ഫ്ളവർ ഷോയിൽ ഇന്ന് (ഡിസംബർ 27)രാവിലെ 11 മണിക്ക് വനിതകൾക്കായി ഫ്ളവർ അറേഞ്ച് മെൻ്റ് മത്സരം നടക്കും.മാസ്, ജാപ്പനീസ്, ഫ്രീസ്റ്റൈൽ, ഫ്ളോട്ടിംഗ്, ബോങ്കറ്റ്, ഡബിൾ കണ്ടൈനർ, ഡ്രൈ ഫ്ളവർ എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. വൈകിട്ട് ഏഴ് മണിക്ക് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഗാനമേളയും നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *