April 17, 2024

സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം രണ്ടുമുതൽ എട്ടുവരെ 

0
20231229 185032

പുൽപ്പള്ളി: സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി രണ്ടുമുതൽ എട്ടുവരെ വിവിധ പരിപാടികളോടെ നടക്കു മെന്ന് ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുൽപള്ളി മുരിക്കൻമാർ ദേവസ്വത്തിൻ്റെ ഉടമയിലുണ്ടായിരുന്ന ശങ്കരൻ കുട്ടി എന്ന ഒറ്റക്കൊമ്പൻ ആനയുടെ പൂർണ കായ പ്രതിമ ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കുന്നതാണ് ഇത്തവണത്തെ പ്രധാന ആകർഷണം.

ജനുവരി മൂന്നിന് വൈകുന്നേ രം 5.30-ന് പ്രതിമ സമർപ്പിക്കും. വടക്കൻ കേരളത്തിൽ, ജീവിച്ചിരുന്ന ഒരാനയുടെ ആദ്യ പൂർണകായ പ്രതിമയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇ-കൗണ്ടറിന്റെയും ഇ-ഭണ്ഡാരത്തിന്റെയും ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. ഉത്സവത്തിന് മുന്നോടിയായി ഇന്ന് വെള്ളാട്ടും തുടർന്ന് കുലകൊത്തൽ ചട ങ്ങും നടത്തും.

ജനുവരി രണ്ടിന് വൈകുന്നേരം 3.30-ന് അഖണ്ഡനാമജപം, നാലിന് കൊടിമരം മുറിക്കൽ, ആശ്രമക്കൊല്ലി വാല്മീകി ആശ്രമത്തിൽ വൈകുന്നേരം 5.30-ന് ആചാര്യദർശനം എന്നിവ നടത്തും. മൂന്നിന് രാവിലെ 7.30- ന് മൂലസ്ഥാനമായ ചേടാറ്റിൻ കാവിൽ ദർശനം, എട്ടിന് അരി അളവ്, 11-ന് വേടംകോട്ട് ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം എഴുന്നള്ളിപ്പ്, വൈകുന്നേരം പശുദാന പുണ്യാഹം, 6.30-ന് ദീപാരാധന, തുടർന്ന് കൊടിമരം എഴുന്നള്ളിപ്പ്, എട്ടിന് കൊടിയേറ്റ്, തിരുവാതിരക്കളി, കൈകൊട്ടിക്കളി, ലഘു ഭക്ഷണം, തുടർന്ന് ചിലങ്ക നാട്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൂപുരധ്വനി. നാലിന് പുലർച്ചെമുതൽ വിശേഷാൽ പൂജകൾ, 8.30-ന് വില്ലുചാരൽ, ഒന്നിന് അന്നദാനം, 4.30-ന് കാഴ്ചശീവേലി, 6.30-ന് സംഗീത നൃത്ത പരിപാടികൾ, 6.45- ന് തിരുവാതിര, ഏഴിന് കൈകൊട്ടിക്കളി, 7.15-ന് കോൽക്കളി, എട്ടിന് സംഗീതാർച്ചന സദസ്സ്, ഒമ്പതിന് നൃത്തനൃത്യങ്ങൾ, പത്തിന് ഇളനീർക്കാവ് വരവ്, തുടർന്ന് ഭക്തി ഗാനസുധ. അഞ്ചിന് പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ, താന്ത്രിക കർമങ്ങൾ, ഒമ്പതിന് ചേടാറ്റിൻ കാവിൽ ദേവനകാണൽ, പത്തിന് ചേടാറ്റിൻ കാവിൽനിന്നും പുറക്കാടി ക്ഷേത്രത്തിൽ നിന്നും വരുന്ന വാൾ എഴുന്നള്ളത്ത്. 10.30- ന് പ്രസാദ ഊട്ട്, 11-ന് പഞ്ചകാന്തകലശപൂജ, 12-ന് ചുറ്റുവിളക്ക് വിശേഷാൽ ഉച്ചപൂജ, 4.30-ന് കാഴ്ചശീവേലി, ഏഴിന് കോൽക്ക ളി, 7.30-ന് കേളി, തോറ്റം, എട്ടിന് ചുറ്റുവിളക്ക്, വാൾമുക്കി ആറാട്ട്, പ്രാദേശിക താലങ്ങൾ ചേടാറ്റിൻ കാവിൽ സംഗമിച്ച് 11-ന് മുമ്പായി സീതാദേവി ലവകുശ ക്ഷേത്രത്തിലെത്തി താലം സമർപ്പിക്കും. തു ടർന്ന് 11.30-ന് പുരാണ നൃത്തസം ഗീതനാടകം.

ആറിന് രാവിലെമുതൽ വിശേ ഷാൽപൂജകൾ, ആറിന് മഹാഗ ണപതിഹോമം, എട്ടിന് ചേടാറ്റിൻ കാവിൽ കലശം, 11.30-ന് നാഗപൂജ, ഒന്നിന് അന്നദാനം, 4.30- ന് കാഴ്ചശീവേലി, അഞ്ചിന് ലളി താസഹസ്രനാമാർച്ചന, ഏഴിന് പ്രത്യേക ഭഗവതിസേവ, 6.30-ന് തിരുവാതിര, ഭരതനാട്യം, സംഗീതാർച്ചന, 7.30-ന് വട്ടക്കളി, എട്ടിന് കൈകൊട്ടിക്കളി, 8.30-ന് നൃത്തനൃത്യങ്ങൾ. ഏഴിന് പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ, 12-ന് അന്ന ദാനം, രണ്ടിന് കരിങ്കാളിക്ഷേത്ര ത്തിൽ നടതുറന്ന് പൂജ, നാലിന് കാഴ്ചശീവേലി, 6.30-ന് ഭജന, 7.30-ന് ആറാട്ട് എഴുന്നള്ളത്ത്, സഹസ്രദീപക്കാഴ്ച, 10.30-ന് മൾട്ടി കളർ മെഗാ മാജിക് ഷോ എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി വിജയൻ കുടിലിൽ, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ, ഷിബു അമൃത, ശിവരാ മൻ പാറക്കുഴി, പി.ആർ. തൃദീപ് കുമാർ, പി.ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *