April 18, 2024

എസ്റ്റേറ്റ് ഗാനമേളയിൽ റിമി ടോമി പങ്കെടുക്കരുതെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

0
Img 20231230 132601

കൽപ്പറ്റ: ബോബി ചെമ്മണ്ണൂരിൻ്റെ ക്ഷണം സ്വീകരിച്ച് പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായ മേപ്പാടിയിലെ നിർദ്ദിഷ്ട റിസോർട്ടിൽ നടത്തുന്ന ഗാനമേളയിൽ പങ്കെടുക്കാനുള്ള റിമിയുടെ തീരുമാനത്തിൽ പുന:പരിശോധന നടത്തണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ല കമ്മിറ്റി അഭ്യർത്ഥിച്ചു.

ജീർണ്ണ മുതലാളിത്തത്തിൻ്റെ ജുഗു പ്സാവഹമായ കോമാളിത്ത ത്തിനപ്പുറത്ത് വളരെ ഗൗരവമായ നിയമ ലംഘന പ്രവർത്തനങ്ങളാണ് ബാേബിയുടെ മേൽ ആരോപണങ്ങളായി ഉയർന്നിരിക്കുന്നത്. പുതുവത്സര ആഘോഷം പ്രഖ്യാപിച്ചിരിക്കുന്ന മേപ്പാടി ചുളുക്കയിലെ ആയിരം ഏക്കർ തോട്ടം, തോട്ടമുടമസ്ഥതയില്ലാത്തവരിൽ നിന്നും നിയമവിരുദ്ധമായി ‘വാങ്ങിയ’ ഭൂമിയാണ്. ഒരു നൂറ്റാണ്ടിന് മുമ്പ് ബ്രിട്ടീഷ് കമ്പനി ജന്മിമാരിൽ നിന്നു പാട്ടത്തിനെടുത്തതും ’47 ന് ശേഷം ബ്രട്ടീഷുകാർ വിട്ട് പോകേണ്ടി വന്നതുമായ ആദിവാസികളുടെ പൈതൃക ഭൂമിയാണ്. കേരളത്തിലെ ഭൂപരിഷ്കരണനിയമ പ്രകാരം തോട്ടം വ്യവസായത്തിൻ്റെ സാധ്യതയെ മാനിച്ച്, ലക്ഷക്കണക്കായ കേരളത്തിലെ തോട്ടംതൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമാണ് ഭൂപരിധി നിയമത്തിൽ ഇളവ് ചെയതുകൊണ്ട് തോട്ടംമേഖലയെ സംരക്ഷിക്കാൻ അന്നു തയാറായത്. വയനാട്ടിൽ മാത്രമായി 49 തോട്ടങ്ങളിലായി 60000 ഏക്കർ ഭൂമി കേരള സർക്കാറിൽ നിയമപരമായി നിക്ഷിപ്തമായ. കെ പൈതൃക ഭൂമിയെന്ന പോൽ ക്രയവിക്രയം ചെയ്യാനുള്ള അവകാശം ഒരു തോട്ടം നടത്തിപ്പുകാർക്കുമില്ല. ബോബി ചെമ്മണ്ണൂർ വാങ്ങി എന്നു പറയുന്ന 1000 ഏക്കർ ഭൂമിക്ക് നിയമപരമായ ഒരു പിൻബലവുമില്ല. ആയിരക്കണക്കിനു തോട്ടംതൊഴിലാളികളുടെ തൊഴിൽ സാധ്യതകളെ അട്ടിമറിച്ചു നടക്കുന്ന ഭൂമി വിൽപനയും തരം മാറ്റലും അനതിവിദൂരമായ ഭാവിയിൽ വയനാട്ടിലെ തോട്ടം തൊഴിലാളി കുടുംബങ്ങളെ പട്ടിണി മരണങ്ങളിലേക്ക് നയിക്കും. സംഘടിതമായ തൊഴിൽ സമരങ്ങളിലൂടെ തോട്ടം തൊഴിലാളികളുടെ വിവിധങ്ങളായ അവകാശങ്ങൾ അംഗീകരിക്കപ്പെട്ട തൊഴിൽ വ്യവസ്ഥയെ തകർത്തു കൊണ്ട് റിസോർട്ടിലെ പശു വളർത്താൻ തൊഴിലാളികളെ നിയമിക്കാമെന്നാണ് ബോച്ചേട്രസ്റ്റിൻ്റെ വാഗ്ദാനം. മാഫിയകൾ തോട്ടഭൂമിയിൽ പിടിമുറുക്കിയാൽ സർക്കാറിൽ നിക്ഷിപ്തമായ ഭൂമിയെല്ലാം വളരെ പെട്ടെന്ന് തന്നെ മാഫിയകളുടെ കൈകകളിലെത്തിച്ചേരും. മുഖ്യമന്ത്രിയുടെ മരുമകൻ്റെ ടൂറിസം വ്യവസായം വയനാട് ജില്ലയെ സമ്പൂർണ്ണ തകർച്ചയിലേക്കാണ് എത്തിക്കുക. റിമി ടോമിയുടെ ജനപ്രീതിയെ മുതലെടുത്തു കുറ്റകരമായ നിയമവിരുദ്ധ പ്രവർത്തനങ്ങളെ മറച്ചുവെക്കാനാണ് ബോബി ചെമ്മണ്ണൂർ റിമിയെ കരുവാക്കുന്നത്. അതുകൊണ്ടാണ് റിമി ടോമി ഈ പരിപാടിയിൽ പങ്കാളിയാകരുതെന്നു വിനീതമായി അഭ്യർത്ഥിക്കുന്നത്.

സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ്ജ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ.ഷിബു, കെ.ആർ. അശോകൻ, കെ.ജി. മനോഹരൻ, കെ. പ്രേംനാഥ്, സി.ജെ. ജാേൺസൺ, ബിജു എം.കെ തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *