May 20, 2024

ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

0
Img 20240104 205457

 

കൽപ്പറ്റ : കേരള നോളജ് ഇക്കോണമി മിഷന്റെ വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി അംബാസിഡര്‍മാർക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 25 കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരള നോളെജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി. ജില്ലയില്‍ നോളെജ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത് കമ്യൂണിറ്റി അംബാഡിസര്‍മാരാണ്. തൊഴിലന്വേഷകരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നതും തൊഴിലന്വേഷകരുമായി ആശയവിനിമയം നടത്തുന്നതും കമ്മ്യൂണിറ്റി അംബാസിഡര്‍മാരാണ്. നോളജ് മിഷന്റെ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, കെ കെ ഇ എം വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങള്‍, ഡി.ഡബ്ല്യു.എം.എസ്, കരിയര്‍ സപ്പോര്‍ട്ട്, പ്ലേസ്‌മെന്റ്, നൈപുണ്യ പരിശീലനങ്ങള്‍, മീഡിയ ആൻഡ് ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. കല്‍പറ്റ എം ജി ടി ഹാളില്‍ നടന്ന പരിപാടിയില്‍ നോളജ് ഇക്കോണമി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. അപ്‌സന, കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പി . കെ ബാലസുബ്രഹ്‌മണ്യന്‍, അസി. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സലീന കെ.എം, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സാബു ബാല, അസി പ്രോഗ്രാം മാനേജര്‍ അപ്പു ബി സി, കെ കെ ഇ എം റീജിയണല്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ , പ്രോഗ്രാം മാനേജര്‍ കെ.യു തസ്‌നി, മീഡിയ കോര്‍ഡിനേറ്റര്‍ ഇ.പി ഷൈമി, പ്രോഗ്രാം എക്‌സിക്യൂട്ടീവ് അഭില്‍ എസ് രാജ് എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *