May 20, 2024

വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണി വർദ്ധിപ്പിക്കുന്നതിനായി സൗജന്യ തൊഴിൽ പരിശീലനകേന്ദ്രം ഒരുക്കുന്നു

0
20240104 211532

കൽപ്പറ്റ : ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർത്ഥികളുടെ തൊഴിൽ നൈപുണി വർദ്ധിപ്പിക്കുന്നതിന് കൽപ്പറ്റ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്ക്കൂൾ കേന്ദ്രമായി സൗജന്യ തൊഴിൽ പരിശീലനകേന്ദ്രം ഒരുക്കുന്നു. വയനാട് ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമാണിത്

സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ഇത്തരം തൊഴിൽ പരിശീലനകേന്ദ്രങ്ങൾ തുറക്കുന്നത് അനന്തമായ തൊഴിൽ സാധ്യത തുറന്നുനൽകുന്ന പുതുതലമുറ കോഴ്സു‌കളായ ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസ്സോസിയേറ്റ്സ്. ഹൈഡ്രോപോണിക്‌സ് കോഴ്സുകളാണ് കൽപ്പറ്റയിൽ പരിശീലിപ്പിക്കുക.15 മുതൽ 23 വയസ്സുവരെയുള്ള യുവതിയുവാക്കൾക്ക് ആധുനികതൊഴിൽ സാധ്യതയുടെ അറിവുകൾ ഈ കേന്ദ്രം വഴി ലഭ്യമാക്കും നിലവിൽ ഹയർസെക്കന്ററി വരെ പഠിക്കുന്നവർക്കും പഠനം ഉപേക്ഷിച്ചവർക്കും കേന്ദ്രം വഴികാട്ടിയാകും.

ഒന്നാം ഘട്ടത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു കേന്ദ്രം എന്ന രീതിയിലാണ് തുടങ്ങുന്നത് വയനാട് ജില്ലയിൽ ജി വി എച് എസ് കൽപ്പറ്റ സ്‌കൂളാണ് തിരഞ്ഞെടുത്തിരിക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്

പ്രത്യേകം പരിശിലനം നേടിയ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക ജനുവരി പകുതിയോടെ ക്ലാസുകൾ തുടങ്ങും പ്രവേശനത്തിന് പൊതുമാനദണ്ഡം ഉണ്ടായിരിക്കും ഫുഡ് ആൻഡ് ബീവറേജ് സർവീസ് അസ്സോസിയേറ്റ്സ് എന്ന കോഴ്‌സ് ആണ് ആദ്യ ഘട്ടമായി തുടങ്ങുന്നത് 400 മുതൽ 500 മണിക്കൂർവരെ പരിശീലനമാണ് നൽകുക.

ഫോൺ : 7510135485

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *